നിക്ഷേപ സൗഹൃദ സംഗമം സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ഓർത്തഡോക്സ് സഭ. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞു.1,52,905 കോടി രൂപയുടെ നിക്ഷേപസന്നദ്ധത വ്യവസായഗ്രൂപ്പുകൾ വാഗ്ദാനം ചെയ്തത് പ്രശംസനീയമാണെന്നും നിക്ഷേപങ്ങൾ വന്നാൽ കുടിയേറ്റം കുറയും സഭ പ്രസ്താവനയിൽ പറഞ്ഞു.ALSO READ; കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തികേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള സർക്കാർ ശ്രമം ഗ്ലാഘനീയമെന്ന് സഭാ സിനഡ് അഭിപ്രായപ്പെട്ടു.നാട്ടിൽ തൊഴിൽമേഖല വളർന്നാൽ കുടിയേറ്റം അവസാനിക്കുമെന്നും വികസനത്തിൻ്റെ കാര്യത്തിൽ സർക്കാരുകൾ കൈകോർക്കുന്നത് അഭിനന്ദനാർഹമെന്നും സിനഡ് വ്യക്തമാക്കി. The post ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നൽകുന്നത് വലിയ പ്രതീക്ഷ; സർക്കാരിനെ പ്രശംസിച്ച് ഓർത്തഡോക്സ് സഭ appeared first on Kairali News | Kairali News Live.