കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കാമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുല്ലപ്പള്ളിഖാർഗെയ്ക്ക് കത്ത് അയച്ചതായാണ് വിവരം.പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്നും ഖാർഗെയ്ക്ക് അയച്ച കത്തിൽ മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.ALSO READ; ‘മൂന്ന് പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു, ഹോൺ മുഴക്കിയിട്ടും മാറിയില്ല’: കോട്ടയം ഏറ്റുമാനൂരിലേത് ആത്മഹത്യഅതേസമയം കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചു ചേർത്ത കേരളത്തിലെ നേതാക്കന്മാരുടെ യോഗം ഇന്ന്. വൈകിട്ട് ദില്ലിയിലെ പുതിയ എഐസിസി ആസ്ഥാനത്ത് നടക്കും. ശശി തരൂർ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ,, കെപിസിസി ഭാരവാഹികൾ, ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള എംപിമാരും പങ്കെടുക്കുമെന്നാണ് സൂചന.കേരളത്തിലെ പാർട്ടിയിലെ വിഷയങ്ങൾ ചർച്ചയാകും. സംഘടനപരമായ അഴിച്ചുപണി വേണമെന്നും ദീപാ ദാസ് മുൻഷി കഴിഞ്ഞദിവസം ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകിയതാണാണ് സൂചന.The post ‘പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കാം’; കെ സുധാകരനെ മാറ്റുന്നതിൽ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ appeared first on Kairali News | Kairali News Live.