‘എങ്ങനെ ജീവിക്കുമെന്ന് ഫർസാന എന്നോട് ചോദിച്ചു’: ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനുശേഷമാണെന്ന് അഫാൻ്റെ മൊഴി

Wait 5 sec.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അഫാൻ അറിയിച്ചുവെന്നാണ് ഇപ്പോൾ പുറത്ത വരുന്ന വിവരം. ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനു ശേഷമാണെന്നും ഇത് കേട്ട് എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചുവെന്നും അഫാൻ പൊലീസിന് മൊഴി നൽകി. തൊട്ടു പിന്നാലെ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് അഫാൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റു പറഞ്ഞത്.ALSO READ; ‘മൂന്ന് പേരും ട്രെയിന് മുന്നിലേക്ക് ചാടുകയായിരുന്നു, ഹോൺ മുഴക്കിയിട്ടും മാറിയില്ല’: കോട്ടയം ഏറ്റുമാനൂരിലേത് ആത്മഹത്യഅതിനിടെ അഫാന്റെ അച്ഛൻ വിദേശത്ത് നിന്നും തിരുവനന്തപുരത്ത് ഇന്ന് രാവിലെ എത്തിയിട്ടുണ്ട്. അദ്ദേഹം ഉടൻ അഫാൻ്റെ അമ്മ ഷെമി ചികിത്സയിലുള്ള ഗോകുലം മെഡിക്കൽ കോളേജിൽ എത്തും.The post ‘എങ്ങനെ ജീവിക്കുമെന്ന് ഫർസാന എന്നോട് ചോദിച്ചു’: ഫർസാനയെ കൊന്നത് കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റു പറഞ്ഞതിനുശേഷമാണെന്ന് അഫാൻ്റെ മൊഴി appeared first on Kairali News | Kairali News Live.