വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. അതേസമയം, മെഡിക്കല്‍ ബോര്‍ഡ് കൂടി പ്രതിയുടെ ഡിസ്ചാര്‍ജ് തീരുമാനിക്കും.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുമായി നെടുമങ്ങാട് കോടതിയിലേക്ക് പോകും. പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല. പ്രതി കഴിച്ചത് വീര്യം കുറഞ്ഞ വിഷമാണ്. അതേസമയം, അഫാന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമിയുടെ മൊഴിയെടുക്കാന്‍ പൊലീസിന് ഡോക്ടര്‍ അനുമതി നല്‍കി. ഷെമിയുടെ ആരോഗ്യനില തൃപ്തികരമാണ്.Read Also: പത്തനംതിട്ടയില്‍ 14കാരനെ മര്‍ദിച്ച സംഭവം; പിതാവിനെ അറസ്റ്റ് ചെയ്തുതിങ്കളാഴ്ചയാണ് അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയത്. മുത്തശ്ശി, സഹോദരന്‍, കാമുകി, അച്ഛന്റെ സഹോദരനും ഭാര്യയും എന്നിവരെയാണ് ഇയാള്‍ കൊന്നത്. കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ ഏറെ നിര്‍ണായകമാകുക പ്രതി അഫാന്റെയും മാതാവ് ഷമിയുടെയും മൊഴികളാണ്. ചികിത്സയിലുള്ള ഷമിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ച സാഹചര്യത്തില്‍ ഇരുവരുടെയും മൊഴിയെടുപ്പ് വേഗത്തിലാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കൂട്ടക്കൊലയ്ക്ക് കാരണം കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത എന്നാണ് പൊലീസിന്റെ നിഗമനം.The post വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി; ആദ്യ അറസ്റ്റ് സല്മാബീവി കൊലക്കേസിൽ appeared first on Kairali News | Kairali News Live.