ബേസിലും ടൊവിനോയും ചേർന്ന് തുടങ്ങി വച്ച യൂണിവേഴ്‌സിന് ഒരു എതിരാളി, മറ്റാരുമല്ല… നമ്മുടെ ധ്യാൻ ശ്രീനിവാസൻ. ഹസ്തദാനം നടത്താൻ കൈ നീട്ടി അമളിപ്പറ്റിയ താരങ്ങളെ ട്രെൻഡ് തുടങ്ങി വച്ച ബേസിലിന്റെ യൂണിവേഴ്‌സിൽ ആണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആ കൂട്ടത്തിലേക്കാണ് ധ്യാൻ തന്റെ ‘ഇഴഞ്ഞുള്ള’ ചുവടുവയ്പ്പ് നടത്തിയിരിക്കുന്നത്.ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. താരം മുറിക്കേണ്ട നാടയുടെ അടുത്തെത്തിയപ്പോൾ ഫോട്ടോയെടുക്കാനുള്ള സൗകര്യത്തിന് ഫോട്ടോഗ്രാഫർമാർ നാടയുടെ അടിയിൽ കൂടി കുനിഞ്ഞ് അകത്തേക്ക് കയറി. ഇവരുടെ പിന്നാലെയെത്തിയ ധ്യാനും നാടയുടെ തന്നെ അടിയിലൂടെ പോകാനൊരുങ്ങുകയായിരുന്നു. എന്നാൽ കൂടെയുള്ളയാളാണ് ധ്യാനിനെ പിടിച്ച് നിർത്തിയത്. പറ്റിപ്പോയ അമളിയോർത്ത് ധ്യാൻ ചിരിക്കുന്നതും കാണാൻ സാധിക്കും.ALSO READ: ഷാരൂഖ് ഖാൻ ‘മന്നത്ത്’ വിടുന്നു; ഇനി താമസം 24 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് നാല് നിലകളുള്ള അപ്പാർട്ട്മെന്റിൽ‘ബേസിൽ ഇത് വല്ലതും അറിയുന്നുണ്ടോ?’ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ‘ക്യാമറ ചാടുമ്പോ കൂടെ ചാടണമെന്ന് അച്ഛൻ പണ്ടേ പറഞ്ഞിട്ടുണ്ട്’, ‘എങ്ങോട്ടാ മുട്ടിലിഴഞ്ഞ്.. നിങ്ങളാണ് ഗസ്റ്റ്’, ‘ക്യാമറമാൻ അകത്തേക്ക് പോവാണല്ലോ അപ്പൊ ഞാനും പോട്ടെ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. View this post on Instagram A post shared by 𝙀𝙣𝙩𝙝𝙖𝙖 𝙢𝙤𝙣𝙚𝙚 (@enthaaa_moneee)അടുത്തിടെ മലയാള സിനിമാ മേഖലയിൽ ഏറെ ചർച്ചയായ സംഭവമാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫിന്റെ ഒരു വീഡിയോ. ഒരു കായികതാരത്തിന് ബേസിൽ ഷേക്ക് ഹാൻഡ് കൊടുക്കാൻ കൈ നീട്ടുമ്പോൾ അത് കാണാതെ പോകുന്നതായിരുന്നു വീഡിയോ. പിന്നാലെ ഇത് മലയാള സിനിമാ മേഖലയിലെ ഒരു സ്ഥിരം പതിവായി. ബേസിൽ യൂണിവേഴ്സ് എന്നുവരെ പലരും ഇതിനെ കളിയാക്കി വിളിക്കാൻ തുടങ്ങി. ഇത്തരത്തിൽ മമ്മൂട്ടിയുടെയും സുരാജ് വെഞ്ഞാറമൂടിന്റെയുമൊക്കെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.The post ‘എങ്ങോട്ടാ മുട്ടിലിഴഞ്ഞ്… നിങ്ങളാണ് ഗസ്റ്റ്’; ബേസിൽ യൂണിവേഴ്സിന് ഒത്ത എതിരാളി; ഉദ്ഘാടനത്തിന് പോയ ധ്യാൻ എയറിലായത് ഇങ്ങനെ appeared first on Kairali News | Kairali News Live.