ആശ വർക്കർക്ക് ഐക്യദാര്‍ഢ്യം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Wait 5 sec.

തിരുവനന്തപുരം | സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു.ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിലവില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്.അതേസമയം മലപ്പുറം ,ആലപ്പുഴ കലക്ടറേറ്റുകളിലേക്ക് ആശ വര്‍ക്കര്‍മാര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് 3ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നിയമസഭാ മാര്‍ച്ച് നടത്തും.