യു എ ഇ; ഇത്തിഹാദ് ഓഹരികൾ വിപണിയിലേക്ക്

Wait 5 sec.

ദുബൈ | യു എ ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്സ് ഓഹരികൾ വിപണിയിലേക്ക്. 100 കോടി ഡോളറിന്റെ (367 കോടി ദിർഹം) സമാഹരണമാണ് പ്രാരംഭഘട്ടത്തിൽ ലക്ഷ്യമിടുന്നത്.പബ്ലിക് ഓഫറിംഗ് (ഐ പി ഒ) കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതാണ്. അബുദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ ഡി എക്സ്) ലിസ്റ്റ് ചെയ്യുന്നതിനായി ഈ മാസം ആദ്യം ആൽഫ ഡാറ്റ നടത്തിയിരുന്നു.സ്ഥാപനപരവും വ്യക്തിഗതവുമായ നിക്ഷേപകർക്ക് ഓഹരികൾ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ യു എ ഇ എയർലൈൻ കമ്പനിയാണ് ഇത്തിഹാദ്.2007 ജൂലൈയിൽ എയർ അറേബ്യ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരുന്നു.ഏകദേശം 20 വർഷത്തിന് ശേഷം പബ്ലിക് ലിസ്റ്റിംഗിൽ പ്രവേശിക്കുന്ന രണ്ടാമത്തെ യു എ ഇ എയർലൈനായി ഇത്തിഹാദ് മാറും. ഇത്തിഹാദ് ഐ പി ഒയിൽ ബിസിനസിന്റെ 20 ശതമാനം അല്ലെങ്കിൽ പ്രാഥമിക ഓഹരികളിൽ 270 കോടി ഉൾപ്പെടുമെന്ന് റോയിട്ടേഴ്സ് ചൂണ്ടിക്കാട്ടി.ഓഹരികൾ വിൽക്കുന്നത് ഇത്തിഹാദിന്റെ “ജേർണി 2030′ തന്ത്രത്തിന് കീഴിലുള്ള വളർച്ചാ അഭിലാഷങ്ങൾക്ക് ധനസഹായം ലഭ്യമാക്കാനാണ്. ഇത്തിഹാദ് എയർവേയ്സ് എല്ലാ പ്രധാന സൂചകങ്ങളിലും 2024-ൽ ശക്തമായ പ്രകടനം നടത്തി. നികുതി കഴിഞ്ഞുള്ള ലാഭം 170 കോടി ദിർഹവുമായി.