ഹൊ എന്തൊരു ക്യാച്ച്! രോഹൻ കുന്നുമ്മൽ കേരളത്തിന്‍റെ ജോണ്ടി റോഡ്സ്

Wait 5 sec.

രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ കളിക്കുകയാണ് കേരളം. കരുത്തരായ വിദർഭയെ ആദ്യ ഇന്നിംഗ്സിൽ 379 റൺസിന് കേരളം പുറത്താക്കി. കരുൺ നായരും പ്രതിഭാധനരായ ഒരുപിടി യുവതാരങ്ങളും അണിനിരക്കുന്ന വിദർഭ ബാറ്റിങ്ങിൽ കേരളത്തേക്കാൾ മികവ് കാട്ടുന്നവരാണ്. ഈ രഞ്ജി സീസണിൽ ഉടനീളം അവർ ഇക്കാര്യം തെളിയിച്ചതുമാണ്. വമ്പൻ സ്കോറിലേക്ക് കുതിച്ച വിദർഭയെ തടുക്കാൻ കേരളത്തിന് സഹായകരമായത് രോഹൻ കുന്നുമ്മൽ എന്ന മികച്ച ഫീൽഡറുടെ സാന്നിദ്ധ്യം കൂടിയാണ്. മികച്ച ഫോമിൽ കളിക്കുന്ന കരുൺ നായരെ റണ്ണൌട്ടാക്കുകയും തകർപ്പൻ ക്യാച്ചുകളുമായി യാഷ് റാഥോഡ്, അക്ഷയ് കർണേവാർ എന്നിവരെ പുറത്താക്കാനും രോഹൻ കുന്നുമ്മലിന് കഴിഞ്ഞു.ആദ്യ ദിനം നാലിന് 254 എന്ന സ്കോറിൽ നിന്ന് രണ്ടാം ദിനം ബാറ്റിങ് തുടർന്ന വിദർഭ വമ്പൻ സ്കോർ ലക്ഷ്യമിട്ട് മുന്നേറുകയായിരുന്നു. എന്നാൽ തകർപ്പൻ ക്യാച്ചുകളുമായി രോഹൻ കുന്നുമ്മൽ കളംനിറഞ്ഞു. ഇതിൽ എടുത്തുപറയേണ്ടത് ജലജ് സക്‌സേനയുടെ ബൗളിംഗിൽ അക്ഷയ് കർണേവാറിനെ പുറത്താക്കാൻ രോഹൻ എടുത്ത ക്യാച്ചാണ്. 111-ാം ഓവറിലെ ആദ്യ പന്തിൽ കവർ ഡ്രൈവറിന് ശ്രമിച്ച കർണേവാറിനെ മുഴുനീളൻ ഡൈവിലൂടെയാണ് ഷോർട്ട് കവറിൽ രോഹൻ പറന്നുപിടിച്ചത്. നൂറ്റിയൊന്നാം ഓവറിലെ മൂന്നാം പന്തിൽ യാഷ് റാത്തോഡിനെ പുറത്താക്കാൻ രോഹൻ എടുത്ത ക്യാച്ചും ശ്രദ്ധേയമായി. സ്ലിപ്പിൽ ഡൈവ് ചെയ്താണ് ഈ ക്യാച്ചും കൈപ്പിടിയിലൊതുക്കിയത്. എന്നിരുന്നാലും കർണേവാറിനെ പുറത്താക്കാൻ എടുത്ത ക്യാച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്.സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഈ ക്യാച്ച് ചർച്ചാവിഷയമാണ്.ഒന്നാം ദിവസവും കേരളത്തിന് നിർണായക ബ്രേക്ക് സമ്മാനിച്ചത് രോഹന്‍റെ ഫീൽഡിങ് മികവ് കൂടിയാണ്. ഡാനിഷ് മലേവാറിനൊപ്പം വിദർഭയ്ക്കായി റൺ മല കെട്ടിപ്പൊക്കിയ കരുൺ നായരെ റണ്ണൌട്ടിലൂടെ പുറത്താക്കിയത് രോഹന്‍റെ മികച്ച ത്രോ ആയിരുന്നു. ഈ സമയം 86 റൺസെടുത്ത് നിൽക്കുകയായിരുന്നു കരുൺ നായർ. കൂടാതെ, ഡാനിഷ് മലേവാറുമായി മികച്ച കൂട്ടുകെട്ടും ഇദ്ദേഹം പടുത്തുയർത്തിയിരുന്നു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 215 റൺസാണ് അടിച്ചുകൂട്ടിയത്.രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് കേരളം ഫൈനൽ കളിക്കുന്നത്. സെമിയിൽ ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ മറികടന്നാണ് കേരളം കലാശപ്പോരിന് യോഗ്യത നേടിയത്. വിദർഭയാകട്ടെ, കരുത്തരായ മുംബൈയെ വീഴ്ത്തിയാണ് ഫൈനലിലേക്ക് എത്തിയത്.Rohan Kunnummal at it again After the brilliant run out of Karun Nair, he pulls off a fantastic catch to dismiss Akshay Karnewar #RanjiTrophy | @IDFCFIRSTBank | #FinalScorecard https://t.co/up5GVaflpp pic.twitter.com/RG0K3Jcmax— BCCI Domestic (@BCCIdomestic) February 27, 2025 The post ഹൊ എന്തൊരു ക്യാച്ച്! രോഹൻ കുന്നുമ്മൽ കേരളത്തിന്‍റെ ജോണ്ടി റോഡ്സ് appeared first on Kairali News | Kairali News Live.