സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍, കോട്ടയം, കാസറഗോഡ്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. സാധാരണയെക്കാള്‍ 2 മുതൽ 4 വരെ ഡിഗ്രിയാണ് ചൂട് കൂടുക.കണ്ണൂരിൽ ഉയര്‍ന്ന താപനില 39 ഡിഗ്രി വരെയും കോട്ടയം, കാസർഗോഡ്, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2 – 4 ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.Read Also: വ്യാജ വാർത്തയുമായി മനോരമ; ക‍ടൽ മണൽ ഖനനത്തിൽ കൃത്യമായ മറുപടിയുമായി മന്ത്രി പി രാജീവ്ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.The post ഇന്നും നാളെയും കൂടുതൽ ചുട്ടുപൊള്ളും; സംസ്ഥാനത്തെ ഈ ജില്ലകളിൽ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.