വ്യാജ വാർത്തയുമായി മനോരമ; ക‍ടൽ മണൽ ഖനനത്തിൽ കൃത്യമായ മറുപടിയുമായി മന്ത്രി പി രാജീവ്

Wait 5 sec.

കടൽ മണൽ ഖനനത്തിനെ സംസ്ഥാന സർക്കാർ പിന്തുണയ്ക്കുന്നു എന്ന മനോരമയുടെ വ്യാജ വാർത്തയ്ക്കെതിരെ മന്ത്രി പി രാജീവ്. വസ്തുതാ വിരുദ്ധമായ വാർത്തയല്ലേ മനോരമ പ്രസിദ്ധീകരിച്ചതെന്ന് മന്ത്രി ചോദിച്ചു. ഒന്ന് പരിശോധിച്ചിട്ട് കൊടുക്കേണ്ടതല്ലേ വാർത്തകൾ എന്ന് പറഞ്ഞ മന്ത്രി മുൻപ് മനോരമ നൽകിയ വാർത്തകളും ചൂണ്ടിക്കാട്ടി.കടൽ മണൽഖനനം എതിർപ്പ് അറിയിച്ച് കേരളം, കടൽ മണൽ ഖനനം വേണ്ടെന്ന് സംസ്ഥാന സർക്കാർ, എന്ന മനോരയുടെ പഴയ വാർത്താ കട്ടിങ് ഉൾപ്പടെ എടുത്തു കാണിച്ച മന്ത്രി. ഇപ്പോഴത്തെ വ്യാജ വാർത്ത യഥാർഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള തന്ത്രമാണെന്നും. ഖനനത്തിൽ നിലപാട് വ്യക്തമാക്കാതെ സിപിഎം എന്ന തലക്കെട്ടിൽ വന്ന വാർത്തയിലെ തെറ്റായ വിവരങ്ങളെ മന്ത്രി കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്താസമ്മേളനത്തിൽ പൊളച്ചടുക്കുകയായിരുന്നു.Also Read: കടൽ മണൽ ഖനനം നാടിനെ മൊത്തം ബാ ധിക്കുന്ന പ്രശ്നം; സി എൻ മോഹനൻഎങ്ങനെയാണ് കടൽ മൻൽ ഖന്നനം വന്നത് എന്ന കാര്യം മനോരമ പഠിക്കണ്ടേ എന്നും മന്ത്രി ചോദിച്ചു. കേരളം വ്യക്തമായ നിലപാട് ഉയർത്തി ഖനനത്തെ എതിർത്തു. കേന്ദ്രം തീരുമാനത്തിൽ നിന്ന് പിന്മാറണം എന്നും കേരളം ആവശ്യപ്പെട്ടു. വിഷയത്തിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ചിട്ടും മനോരമ അറിയുന്നില്ലേ എന്നും മന്ത്രി ചോദിച്ചു.മൂന്നുതവണ കേരളം കേന്ദ്രത്തിന് കത്തെഴുതി. ഈ ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് എംപിമാർ എന്തുകൊണ്ട് ഭേദഗതി കൊടുത്തില്ലെന്നും മന്ത്രി ചോ​ദിച്ചു. നിയമം പാസാക്കിയത് പോലും കോൺ​ഗ്രസ് എംപിമാർ അറിഞ്ഞില്ല. കേന്ദ്രം നിശബ്ദമായാണ് നിയമം പാസാക്കിയത്. ഇക്കാര്യങ്ങളൊന്നും മനോരമ കാണുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.Also Read: ‘വേതനം തരാതെ കേന്ദ്രം ജോലി ചെയ്യിക്കുന്നു’; മോദി സർക്കാരിനെതിരെ ആശ വർക്കർമാരുടെ സമരം ശക്തംകടൽ മണൽ ഖനന വിഷയത്തിൽ വിഭജനമല്ല ഉണ്ടാകേണ്ടതെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീരദേശ ഹർത്താൽ ഏവരും ചേർന്നാണ്. ഭിന്നിപ്പ് ഉണ്ടാക്കുന്നവരുടെ ശ്രമം സമരത്തെ ദുർബലപ്പെടുത്താനാണെന്നും എല്ലാവരും ഒറ്റക്കെട്ടായി കേരളത്തിന്റെ പ്രശ്നം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.The post വ്യാജ വാർത്തയുമായി മനോരമ; ക‍ടൽ മണൽ ഖനനത്തിൽ കൃത്യമായ മറുപടിയുമായി മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.