തിരുവനന്തപുരത്ത് നടന്ന മുപ്പത്തിയഞ്ചാമത്ത് സംസ്ഥാന സമ്മേളനത്തിൽ എസ്എഫ്ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി എം ശിവപ്രസാദിനെയും സെക്രട്ടറിയായി പിഎസ് സഞ്ജീവിനെയും തെരഞ്ഞെടുത്തു. പിഎം ആർഷോയ്ക്കും കെ അനുശ്രീക്കും പകരമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന ദിവസമാണ് ഇവരെ തെരഞ്ഞെടുത്തത്.എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു ശിവപ്രസാദ്. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ചേപ്പാട് ഡിവിഷനെ പ്രതിനിധീകരിക്കുന്നു. സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗവുമാണ്. പിഎസ് സഞ്ജീവ് നിലവിൽ എസ്എഫ് ഐ കണ്ണൂർ ജില്ലാസെക്രട്ടറിയാണ്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ അവസാന വർഷ എൽ എൽബി വിദ്യാർഥിയാണ്. നിലവിൽ സിപിഐഎം പാനൂർ ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്.ALSO READ; ആഗോള നിക്ഷേപക ഉച്ചകോടി; കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍പി ബിബിന്‍ രാജ്, താജുദ്ദീന്‍ പി, അഡ്വ. പി അക്ഷര, സാന്ദ്ര രവീന്ദ്രന്‍, കെ എസ് അമല്‍ എന്നിവരെ വൈസ് പ്രസിഡന്‍റുമായും എന്‍ ആദില്‍, ടോണി കുരിയാക്കോസ്, കെ യു സരിത, സയ്യിദ് മുഹമ്മദ് സാദിഖ്, എസ്കെ ആദർശ് എന്നിവരെ ജോയിന്റെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.സംസ്ഥാന കമ്മറ്റി അംഗങ്ങൾ: ബിബിൻരാജ്, പ്രണവ്, ഋഷിത (കാസർകോട്), സഞ്ജീവ്, അഖില, ശരത്, അഞ്ജലി, നിവേദ്, ജോയൽ, സ്വാതി (കണ്ണൂർ), സാന്ദ്ര, നിഖിൽ ആദർശ്, അപർണ ഗൗരി (വയനാട്), സയ്യിദ് മുഹമ്മദ് സാദിഖ്, പി താജുദ്ദീൻ, അമൽ രാജ്, സരോദ്, ഫർഹാൻ, നന്ദന, ഹിബ സുലൈമാൻ (കോഴിക്കോട്), ആദിൽ, അഡ്വ. അക്ഷര, മുഹമ്മദ് അലി ശിഹാബ്, സ്നേഹ, ശ്യാംജിത്ത്, സുജിൻ, അഡ്വ. ദിൽഷാദ് കബിർ (മലപ്പുറം), വിപിൻ, അഭിഷേക്, ശാദുലി, അനൂജ, ഗോപിക, കാർത്തിക് രംഗൻ (പാലക്കാട്),കെ യു സരിത, ജിഷ്ണു സത്യൻ, വിഷ്ണു, മേഘ്ന, വിഷ്ണു പ്രഭാകർ, ജിഷ്ണുദേവ് (തൃശൂർ), ടി ആർ അർജുൻ, ആശിഷ് എസ് ആനന്ദ്, രേതു കൃഷ്ണൻ, സഹൽ, അജ്മില ഷാൻ, സേതു പാർവ്വതി, ഋതിഷ (എറണാകുളം), ശിവപ്രസാദ്, വേഭവ് ചാക്കോ, റോഷൻ, രഞ്ജിത്ത്, ആതിര (ആലപ്പുഴ), ടോണി കുരിയാക്കോസ്, സഞജീവ് സഹദേവൻ, ശരത് പ്രസാദ്, അപ്സര ആന്റണി (ഇടുക്കി),മെൽബിൻ ജോസഫ്, ആഷിഖ്, സഞ്ജയ്, വൈഷ്ണവി മീനു എം ബിജു (കോട്ടയം), കെ എസ് അമൽ, അനന്തു മധു, അപർണ, ആയിഷ മിന്നു (പത്തനംതിട്ട), ഗോപി കൃഷ്ണൻ, വിഷ്ണു, ആദർശ്, ആര്യ പ്രസാദ്, സുമി, ഷിനു മോൻ (കൊല്ലം), എസ് കെ ആദർശ്, നന്ദൻ, അനന്തു, അവ്യ, അവിനാഷ്, ആശിഷ്, ഭാഗ്യ (തിരുവനന്തപുരം), സിബിൻ (എകെആർഎസ്എ), അഭിജിത്ത് (ടെക്ക്നോസ്), അനഘ (മെഡിക്കോസ്), സാദിഖ് (ലക്ഷദ്വീപ്), സജേഷ് (സ്കൂൾ).The post എസ്എഫ്ഐ ഇനി ഇവർ നയിക്കും; പിഎസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്റ് appeared first on Kairali News | Kairali News Live.