‘ഹെല്‍മറ്റ് കളി മാത്രമല്ല, ജീവനും സേവ് ചെയ്യും’; രഞ്ജിയുടെ വൈബ് പിടിച്ച് കേരള പൊലീസ്

Wait 5 sec.

ഹെല്‍മറ്റ് കളി മാത്രമല്ല ജീവനും സേവ് ചെയ്യുമെന്ന് കേരള പൊലീസിന്റെ നിര്‍ദേശം. രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന്റെ ഫൈനല്‍ പ്രവേശത്തിന് കാരണമായ നിര്‍ണായക ക്യാച്ചിന്റെ വൈബ് പിടിച്ചാണ് പൊലീസിന്റെ നിര്‍ദേശം.ആനന്ദ് സര്‍വാതെ എറിഞ്ഞ പന്ത് ഗുജറാത്തിന്റെ നഗസ് വാല അടിച്ചപ്പോള്‍ സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി സ്ലിപ്പിലുണ്ടായിരുന്ന സച്ചിന്‍ ബേബി പിടിക്കുകയും അങ്ങനെ ഗുജറാത്ത് ഓള്‍ ഔട്ടാകുകയും ആയിരുന്നു. യഥാര്‍ഥത്തില്‍ സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റ് ആണ് കേരളത്തിന്റെ രക്ഷകനായത്. ഈ പശ്ചാത്തലത്തിലാണ് കേരള പൊലീസിന്റെ ഹെല്‍മറ്റ് ബോധവത്കരണം.Read Also: ചരിത്രം കുറിച്ച് കേരളം; ​ഗുജറാത്തിനെ തക‍ർത്ത് രഞ്ജി ട്രോഫി ഫൈനലിൽഫേസ്ബുക്കില്‍ പോസ്റ്റ് വൈറലായിട്ടുണ്ട്. ഇതുവരെ 2.38 ലക്ഷം പേര്‍ വീഡിയോ കണ്ടു. പതിനായിരത്തോളം ലൈക്കുകളും ലഭിച്ചു. പോസ്റ്റിന് കമന്റായി കേരള ടീമിന് അഭിനന്ദനവും പൊലീസ് അറിയിച്ചിട്ടുണ്ട്. വീഡിയോ കാണാം: Read Also: സെമിയിൽ ഒരു റൺ; ഇപ്പോൾ രണ്ട് റൺസ്; ക്വാർട്ടറിലേത് പോലെ സെമിയിലും കേരള ക്രിക്കറ്റ് ചരിത്രം കുറിച്ചത് ഇങ്ങനെThe post ‘ഹെല്‍മറ്റ് കളി മാത്രമല്ല, ജീവനും സേവ് ചെയ്യും’; രഞ്ജിയുടെ വൈബ് പിടിച്ച് കേരള പൊലീസ് appeared first on Kairali News | Kairali News Live.