ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പരീക്ഷ മാര്‍ച്ചില്‍! സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരിശോധിക്കാം!

Wait 5 sec.

മാര്‍ച്ച് രണ്ടിന് ആരംഭിക്കുകയാണ് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പരീക്ഷ. ഇരുപത് വരെയാണ് പരീക്ഷ നടക്കുന്നത്. ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് റെയിവേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ടിരിക്കുകയാണ്. ആര്‍ബിഐയുടെ റീജിണല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സ്ലിപ്പ് പരിശോധിക്കാം. 4208 കോണ്‍സ്റ്റബിള്‍ ഒഴിവുകളാണുള്ളത്.ALSO READ: ‘വിട പറഞ്ഞത് തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവ്’; എവി റസലിന്‍റ വിയോഗത്തിൽ അനുശോചിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ90 മിനുറ്റ് നീണ്ടുനില്‍ക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് നാലുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ 120 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക്. ഒരു ചോദ്യത്തിന് ഒരു മാര്‍ക്ക് ആണ്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ട്.ALSO READ: ‘എലിയെ പേടിച്ച് ലോകം ചുടുമോ?’; എലികളുടെ എണ്ണം ഉയരുന്ന പേടിയില്‍ ലോകം! ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഈ രാജ്യങ്ങളില്‍!കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ കായികക്ഷമത ടെസ്റ്റിനും ഫിസിക്കല്‍ മെഷര്‍മെന്റ് ടെസ്റ്റിനും ഡോക്യുമെന്റ് വെരിഫിക്കേഷനും വിളിക്കും.The post ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ പരീക്ഷ മാര്‍ച്ചില്‍! സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരിശോധിക്കാം! appeared first on Kairali News | Kairali News Live.