രഞ്ജി ഫൈനലിൽ കേരളത്തിൻ്റെ എതിരാളി വിദർഭ; കലാശപ്പോര് ഈ ദിവസം

Wait 5 sec.

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ കേരളത്തിൻ്റെ എതിരാളി വിദര്‍ഭ. രണ്ടാം സെമി ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയാണ് വിദർഭ കേരളത്തോട് എതിരിടാൻ എത്തുന്നത്. 80 റൺസിൻ്റെ വിജയമാണ് വിദർഭ നേടിയത്.അതേസമയം, കേരളം- ഗുജറാത്ത് ആദ്യ സെമി ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഗുജറാത്തിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സിന്റെ ലീഡ് നേടിയാണ് കേരളം ഫൈനല്‍ പ്രവേശനം ഉറപ്പിച്ചത്. തുടർന്ന് രണ്ടാം ഇന്നിങ്സിൽ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. ഇതോടെ ഇരുടീമുകളുടെയും ക്യാപ്റ്റന്മാര്‍ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു. ജലജ് സക്‌സേന പുറത്താകാതെ 37 റണ്‍സും രോഹന്‍ കുന്നുമ്മല്‍ 32 റണ്‍സും നേടി.Read Also: ‘ഹെല്‍മറ്റ് കളി മാത്രമല്ല, ജീവനും സേവ് ചെയ്യും’; രഞ്ജിയുടെ വൈബ് പിടിച്ച് കേരള പൊലീസ്ഫെബ്രുവരി 26നാണ് ഫൈനല്‍ ആരംഭിക്കുക. അഞ്ച് ദിവസത്തെ ഇടവേള ഇരു ടീമുകൾക്കും ലഭിക്കും. സെമിയിൽ ആവേശകരമായ ലീഡ് ആണ് കേരളം നേടിയത്. ഒന്നാം ഇന്നിങ്സിൽ കേരളം 457 റൺസാണ് പടുത്തുയർത്തിയത്. ഗുജറാത്ത് 455 റണ്‍സില്‍ എല്ലാവരും പുറത്തായി. ഫലം രണ്ട് റൺസ് ലീഡ്. എന്നാൽ, അതിന് ചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തുക എന്ന വലിയ മൂല്യമുണ്ടായിരുന്നു. The post രഞ്ജി ഫൈനലിൽ കേരളത്തിൻ്റെ എതിരാളി വിദർഭ; കലാശപ്പോര് ഈ ദിവസം appeared first on Kairali News | Kairali News Live.