ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പത്താം ക്ലാസുകാരന്‍ വെടിയേറ്റ് മരിച്ചു. സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബിഹാറിലെ റോഹ്താസ് ജില്ലയില്‍ വെള്ളിയാഴ്ച ഉച്ചയോടെ പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായതാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചത്.ALSO READ: ആഗോള നിക്ഷേപക ഉച്ചകോടി; കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍ഈ മാസം 17നാണ് സംസ്ഥാനത്ത് പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ആരംഭിച്ചത്. 25നാണ് പരീക്ഷ അവസാനിക്കുന്നത്. ഇതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. വെടിവെയ്പ്പില്‍ കാലിനും പിന്‍ഭാഗത്തും വെടിയേറ്റ രണ്ട് വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവം നടന്ന സ്ഥലത്ത് ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയാണ്.ALSO READ: എസ്എഫ്ഐ ഇനി ഇവർ നയിക്കും; പിഎസ് സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്‍റ്കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും നാട്ടുകാരും റോഡ് ഉപരോധിച്ചു. നീതി ലഭിക്കും വരെ പോരാടുമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടുണ്ട്.Bihar student shot deadThe post ബിഹാറില് പത്താം ക്ലാസുകാരനെ വെടിവെച്ച് കൊന്നു; സംഭവം ഇങ്ങനെ! appeared first on Kairali News | Kairali News Live.