ഇടുക്കി | പന്നിയാര്‍കുട്ടിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. കായികതാരം കെ എം ബീനമോളുടെ സഹോദരി റീനയും ഭര്‍ത്താവ് പന്നിയാര്‍കുട്ടി ഇടിയോടിയില്‍ ബോസുമാണ് മരിച്ചത്.നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ എബ്രഹാമിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.