‘മികച്ച സംഘാടകനും പ്രക്ഷോഭ സമരങ്ങളിലെ മുന്നണി പോരാളിയും’; എ വി റസലിന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍

Wait 5 sec.

സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ വി റസലിന്റെ നിര്യാണത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. അപ്രതീക്ഷിതവും അങ്ങേയറ്റം വേദനാജനകവുമായ വേര്‍പാട് ആണിതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച സംഘാടകനും പ്രക്ഷോഭ സമരങ്ങളിലെ മുന്നണി പോരാളിയുമായിരുന്നു എ വി റസല്‍. അദ്ദേഹത്തിന്റെ വിയോഗം കോട്ടയത്തെ പാര്‍ട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടെയും സഖാക്കളുടേയും ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.Read Also: ‘വിട പറഞ്ഞത് തീക്ഷ്‌ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവ്’; എവി റസലിന്‍റ വിയോഗത്തിൽ അനുശോചിച്ച് എംവി ഗോവിന്ദൻ മാസ്റ്റർഅതിനിടെ, എ വി റസലിന്റെ സംസ്‌കാരം ഞായറാഴ്ച ചങ്ങനാശ്ശേി തെങ്ങണയില്‍ നടക്കും. ചെന്നൈയില്‍ നിന്നും വിമാന മാര്‍ഗം മൃതദേഹം നാട്ടിലെത്തിക്കും. കോട്ടയത്തെ പാര്‍ടി ജില്ലാ ആസ്ഥാനത്തും ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം ഉണ്ടാവും. മൃതദേഹം ശനിയാഴ്ച രാവിലെ 9 മണിക്ക് വിമാന മാര്‍ഗമാണ് കൊച്ചിയില്‍ എത്തിക്കുക. The post ‘മികച്ച സംഘാടകനും പ്രക്ഷോഭ സമരങ്ങളിലെ മുന്നണി പോരാളിയും’; എ വി റസലിന്റെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി സജി ചെറിയാന്‍ appeared first on Kairali News | Kairali News Live.