‘വ്യവസായത്തിന് അനുയോജ്യമല്ലാത്ത നാടെന്ന അപഖ്യാതി തിരുത്തി’; വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുന്നുവെന്ന് മുഖ്യമന്ത്രി

Wait 5 sec.

വ്യവസായത്തിന് അനുയോജ്യമല്ലാത്ത നാടെന്ന അപഖ്യാതി തിരുത്തി വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. അടിസ്ഥാന സൗകര്യമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചും വ്യവസായ സൗഹൃദാന്തരീക്ഷം ഒരുക്കിയും കഴിവുറ്റ മനുഷ്യവിഭവശേഷി കൈവരിച്ചുമാണ് നമ്മളീ നേട്ടത്തിലേയ്‌ക്ക് എത്തിയതെന്നും അദ്ദേഹം കുറിച്ചു.കേരളത്തിന്റെ ഈ മാറ്റം ലോകം തിരിച്ചറിഞ്ഞുവെന്ന് ഇന്ന് ആരംഭിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ നിന്നുമുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. സമ്മിറ്റില്‍ എത്തിച്ചേര്‍ന്ന വിശിഷ്ടാതിഥികളുടേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരുടേയും കേരളത്തിലെ സംരംഭകരുടെയെല്ലാം വാക്കുകള്‍ അതിന് അടിവരയിടുന്നു. Read Also: ഇൻവെസ്റ്റ് കേരള ആഗോള സമ്മിറ്റ്: കേരളത്തിന്‍റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎഇയും ബഹറൈനുംവ്യവസായിക പുരോഗതിയിലേക്കുള്ള മികച്ച ചുവടുവയ്പ്പായിരിക്കും ഈ സമ്മിറ്റ്. ആഗോളതലത്തില്‍ തന്നെ നിക്ഷേപ സൗഹൃദ പ്രദേശമായി മാറുക എന്ന ലക്ഷ്യത്തിനു ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് അടിത്തറ പാകും. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:The post ‘വ്യവസായത്തിന് അനുയോജ്യമല്ലാത്ത നാടെന്ന അപഖ്യാതി തിരുത്തി’; വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം വളരുന്നുവെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.