‘സിറ്റി കില്ലര്‍’ ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നതായി റിപ്പോർട്ട്. പതിക്കാനിടയുള്ള സ്ഥലങ്ങളിൽ മുംബൈ നഗരവും. ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ ചിന്നഗ്രഹത്തിന്റെ സഞ്ചാരപദം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനിടയിലാണ് വൈആര്‍4 ഭൂമിയില്‍ പതിക്കാന്‍ സാധ്യത 3.1 ശതമാനമായി വര്‍ധിച്ചുവെന്ന വിവരം നാസ പുറത്ത് വിടുന്നത്. ഭൂമിയും ഛിന്നഗ്രഹവും കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ‘കൂട്ടിയിടി ഇടനാഴി’ കിഴക്കൻ പസഫിക് സമുദ്രത്തിനും ദക്ഷിണേഷ്യയ്ക്കും ഇടയിലുള്ള പ്രദേശത്താണ്. ബൊഗോട്ട, കൊളംബിയ, ലാഗോസ്, നൈജീരിയ, മുംബൈ എന്നിവയുൾപ്പെടെ ലോകത്തിലെ ജനസാന്ദ്രതയുള്ള നഗരങ്ങളും ഈ ആഘാത മേഖലയിൽ ഉൾപ്പെടുന്നു. സിറ്റി കില്ലര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ബഹിരാകാശ ശിലയുടെ പതനത്തിന് ഹിരോഷിമ അണുവിസ്ഫോടനത്തേക്കാള്‍ 500 മടങ്ങ് ശക്തിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ALSO READ; കുംഭമേള നദിയിലെ വെള്ളം മലിനമല്ലെന്ന് പറഞ്ഞ യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് സംഗീത സംവിധായകൻ വിശാൽ ദാദ്ലാനി2032 ഡിസംബറിലാണ് ഈ ഛിന്നഗ്രഹം ഭൂമിയുമായി ഏറ്റവും അടുത്തെത്തുക. 130 അടി മുതല്‍ 300 അടി വരെ വ്യാസം പ്രതീക്ഷിക്കുന്ന ഈ ഛിന്നഗ്രഹത്തിന് പക്ഷെ ഭൂമിയിലെ മനുഷ്യവംശത്തെയാകെ ഇല്ലായ്മ ചെയ്യാനുള്ള ശേഷിയുണ്ടാവില്ല. എന്നാല്‍ ഒരു നഗരപ്രദേശത്തെ ആകമാനം ഇല്ലാതാക്കാനാകും. ഇത് ഭൂമിയില്‍ പതിക്കുമ്പോള്‍ എട്ട് മെഗാടണ്‍ ഊര്‍ജം ഉത്പാദിപ്പിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാള്‍ 500 ഇരട്ടിയാണിത്.അന്തരീക്ഷത്തില്‍ വെച്ച് പൊട്ടിത്തെറിച്ചാലും ഭൂമിയില്‍ പതിച്ച് ഗര്‍ത്തം രൂപപ്പെട്ടാലും പ്രത്യാഘാതം അണുബോംബുകള്‍ പൊട്ടിത്തെറിക്കുന്നതിന് തുല്യമായിരിക്കും. ഏതൊരു മഹാനഗരത്തെയും നശിപ്പിക്കാന്‍ തക്കവിധം ശക്തിയുണ്ടാകും. ഇക്കഴിഞ്ഞ ഡിസംബറില്‍ കണ്ടെത്തിയ ഛിന്നഗ്രഹമായതിനാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. അത് പുരോഗമിക്കുന്നതിനനുസരിച്ച് കൂട്ടിയിടി സാധ്യത പൂജ്യമായി മാറിയേക്കാം. ഭൂമിയുമായി കൂട്ടിയിടി പ്രതീക്ഷിച്ചിരുന്ന അപോഫിസ് എന്ന ഛിന്നഗ്രഹത്തിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ശാസ്ത്രജ്ഞര്‍ ഈ ഛിന്നഗ്രഹത്തെ നിസാരമായി കാണുന്നില്ല. നാസ, ചൈനീസ് ബഹിരാകാശ ഏജന്‍സിയായ സിഎന്‍എസ്എ, റഷ്യയുടെ റോസ്കോസ്മോസ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവര്‍ ചേര്‍ന്ന് വൈആര്‍ 4 ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത നിരീക്ഷിച്ചുവരികയാണ്.The post ‘സിറ്റി കില്ലര്’ ഛിന്നഗ്രഹം ഭൂമിയോടടുക്കുന്നു; പതിക്കാനിടയുള്ള സ്ഥലങ്ങളിൽ മുംബൈ നഗരവും appeared first on Kairali News | Kairali News Live.