വാഷിങ്ടൻ ∙ വിശ്വസ്തൻ ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ ഫാക്ടറി തുടങ്ങുന്നതിനെപ്പറ്റി യുഎസ് പ്രസിഡന്റ് അഭിപ്രായം തുറന്നു പറഞ്ഞു: അമേരിക്കക്കാരോടുള്ള അനീതി. ഫോക്സ് ന്യൂസ് അഭിമുഖത്തിൽ തീരുവകളെപ്പറ്റി പറഞ്ഞുവന്നപ്പോഴാണ് ഇന്ത്യയിലെ ഇറക്കുമതി തീരുവകളിലേക്കു ട്രംപ് കടന്നത്. വിവിധ രാജ്യങ്ങളുടെ തീരുവനയത്തെക്കുറിച്ചു പറയാനാണ് ഇന്ത്യയെ ഉദാഹരണമായെടുത്തത്. മസ്കിന് ഇന്ത്യയിൽ കാർ വിൽക്കുക ‘അസാധ്യ’മെന്നും പറഞ്ഞു.