മട്ടന്നൂരിൽ റവന്യു ടവർ ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷം, ചെലവ് 40 കോടി; ഓഫിസുകൾ ഇന്നും വാടകക്കെട്ടിടത്തിൽ

Wait 5 sec.

മട്ടന്നൂർ ∙ നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാൻ നിർമിച്ച റവന്യു ടവർ ഉദ്ഘാടനം ചെയ്ത് ഒരു വർഷം പൂർത്തിയാകുമ്പോഴും പ്രവർത്തനം തുടങ്ങിയില്ല. വിവിധ ഇടങ്ങളിലായി വാടക കെട്ടിടങ്ങളിലും മറ്റുമായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളാണ് റവന്യു ടവറിലേക്കു മാറ്റാൻ തീരുമാനിച്ചത്. എന്നാൽ ഇതുവരെ ഒരു സ്ഥാപനവും ഇവിടേക്ക് മാറി പ്രവർത്തനം ആരംഭിച്ചിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കഴിഞ്ഞ വർഷം ഫെബ്രുവരി 24ന് റവന്യുമന്ത്രി കെ.രാജനായിരുന്നു റവന്യു ടവർ ഉദ്ഘാടനം ചെയ്തത്. ‌