ആവശ്യങ്ങൾ അവതരിപ്പിച്ച് തരൂർ, ഉറപ്പുനൽകാതെ രാഹുൽ; അതൃപ്തി മാറാതെ തരൂർ

Wait 5 sec.

തിരുവനന്തപുരം ∙ രാഹുൽഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മഞ്ഞുരുകിയെന്ന സൂചനകൾ പുറത്തുവന്നെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന പരിഭവത്തിൽ പ്രവർത്തകസമിതിയംഗം ശശി തരൂർ. കേന്ദ്രത്തിലോ സംസ്ഥാനത്തോ വ്യക്തമായ റോൾ നൽകണമെന്നു കാട്ടി ചില ആവശ്യങ്ങൾ മുന്നോട്ടുവച്ചെങ്കിലും അദ്ദേഹത്തിന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടണമെന്ന് ആവർത്തിച്ച രാഹുൽ, കേരളത്തിന്റെ വികസനകാര്യങ്ങളിലടക്കം പാർട്ടി ലൈനിൽ ഉറച്ചു നിൽക്കണമെന്നു തരൂരിനോട് ആവശ്യപ്പെട്ടു. സംഘടനയിൽ എന്തു റോളാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടിയായി യൂത്ത് കോൺഗ്രസിന്റെയും എൻഎസ്‌യുവിന്റെയും ദേശീയ ചുമതല തനിക്കു നൽകണമെന്നു തരൂർ പറഞ്ഞു. വിദ്യാർഥി, യുവജന സംഘടനകളിലൂടെ വളർന്നുവന്നവരെയാണ് ആ പദവിയിലേക്കു പരിഗണിക്കുകയെന്നു ചൂണ്ടിക്കാട്ടി രാഹുൽ അതു തള്ളിക്കളഞ്ഞു.