ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലൂടെ കോടികള്‍ തട്ടിയ കേസ്‌; രണ്ടു മലയാളികള്‍ കസ്റ്റഡിയില്‍

Wait 5 sec.

കൊച്ചി | ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പു കേസില്‍ രണ്ട് മലയാളികളെ കസ്റ്റഡിയിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട് സ്വദേശി സയീദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടി ജി വര്‍ഗീസ് എന്നിവരാണ് ലോണ്‍ ആപ്പിലൂടെ കോടികള്‍ തട്ടിയ കേസില്‍ പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരാണ് ഇവര്‍.500 ബേങ്ക് അക്കൗണ്ട് വിവരങ്ങളാണ് പ്രതികള്‍ തട്ടിപ്പു സംഘത്തിന് കൈമാറിയത്. ഇരുവര്‍ക്കും രണ്ടുകോടി 70 ലക്ഷം രൂപയാണ് ഇതിന് കമ്മീഷനായി ലഭിച്ചത്.1650 കോടി രൂപയാണ് ചൈനീസ് ആപ്പുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തത്. ലോണ്‍ ആപ്പ് തട്ടിപ്പു കേസില്‍ ഇതിനു മുമ്പ് ഐ ടി ജീവനക്കാരും തമിഴ്നാട് കാഞ്ചീപുരം സ്വദേശികളുമായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവര്‍ പിടിയിലായിരുന്നു.