പാറ്റ്ന | കോപ്പിയടിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം. പത്താം ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷത്തിലാണ് വിദ്യാര്‍ഥിക്ക് വെടിയേറ്റത്.പരുക്കേറ്റ വിദ്യാര്‍ഥികളെ നാരായണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലും പരിസരത്തും പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.