ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Wait 5 sec.

തിരുവനന്തപുരം | ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദേശീയ തലത്തില്‍ ആശാവര്‍ക്കര്‍മാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം.ാജ്യത്ത് ശിശുമരണനിരക്കില്‍ ഗണ്യമായ കുറവുണ്ടായത് ആശാവര്‍ക്കര്‍മാരുടെ സേവനം കൊണ്ടാണ്. പാര്‍ശ്വവത്കിക്കപ്പെട്ടവരെ പരിപാലിക്കുന്നവര്‍ തന്നെ പാര്‍ശ്വവത്കരിക്കപ്പെടുകയാണ്. സമൂഹത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്നത് വിരോധാഭാസമാണ്. ആശാവര്‍ക്കര്‍മാരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താന്‍ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.അതേസമയം വേതന വര്‍ധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം 12ാം ദിനത്തിലേക്ക് കടന്നു. ഇന്നലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരെ എത്തിച്ച് മഹാസംഗമം നടത്തിയിരുന്നു. രണ്ട് മാസത്തെ കുടിശ്ശിക അനുവദിച്ചും ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കിയും ആരോഗ്യവകുപ്പ് അനുനയനീക്കം തുടങ്ങിയിട്ടുണ്ടെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കാതെ പിന്മാറില്ലെന്നാണ് സമരക്കാരുടെ തീരുമാനം.