ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ നോവല്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം ഹരിത സാവിത്രി എഴുതിയ ”സിന്‍ ‘ എന്ന നോവലും രണ്ടാം സമ്മാനം പ്രേമന്‍ ഇല്ലത്തിന്റെ ”നഗരത്തിന്റെ മാനിഫെസ്റ്റോ ”യും കരസ്ഥമാക്കി. ”സിന്‍ ‘ ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു.Also Read : ദുബായിൽ മുഴുവന്‍ സ്വകാര്യ സ്കൂളുകളിലും ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അറബി ഭാഷാ പഠനം നിര്‍ബന്ധംഅവാര്‍ഡ് തുകയും , മൊമെന്റൊയും സര്‍ട്ടിഫിക്കറ്റും ഫെബ്രുവരി 23 ഞായറാഴ്ച ഷാര്‍ജയില്‍ നടക്കുന്ന സാഹിത്യോത്സവത്തില്‍ വെച്ച് പ്രശസ്ത കവിയും പ്രഭാഷകനുമായ പി എന്‍ ഗോപികൃഷ്ണന്‍ സമ്മാനിക്കും.ടി ഡി രാമകൃഷ്ണന്‍, സന്തോഷ് ഏച്ചിക്കാനം, പി എന്‍ ഗോപികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്.Also Read : ഇൻവെസ്റ്റ് കേരള ആഗോള സമ്മിറ്റ്: കേരളത്തിന്‍റെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎഇയും ബഹറൈനുംNews Summery | Haritha Savitri and Preman Illath are the winners in Indian Association Competition in SharjahThe post ഷാര്ജയിലെ ഇന്ത്യന് അസോസിയേഷന് മത്സരം; ഹരിത സാവിത്രിയും പ്രേമന് ഇല്ലത്തും വിജയികള് appeared first on Kairali News | Kairali News Live.