നീ വിവാഹിതയാണോ ? രാത്രി സന്ദേശങ്ങളില്‍ കോടതിയുടെ കടിഞ്ഞാണ്‍

Wait 5 sec.

അപരിചിതരായ സ്ത്രീകള്‍ക്ക് രാത്രി സന്ദേശമയക്കുമ്പോള്‍ വാക്കുകള്‍ ശ്രദ്ധിക്കണമെന്ന് മുംബൈ സെഷന്‍സ് കോടതിയുടെ ഓര്‍മ്മപ്പെടുത്തല്‍. മെലിഞ്ഞു സുന്ദരിയാണെന്നും ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞാല്‍ സംഗതി അശ്ലീല പരിധിയില്‍ വരുമെന്നാണ് കോടതി വ്യക്തമാക്കുന്നത്.ഒന്‍പത് വര്‍ഷം മുമ്പ് മുംബൈയിലെ ഒരു വനിതാ കോര്‍പ്പറേറ്റര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച കേസിലാണ് ഒരാള്‍ക്ക് മൂന്ന് മാസത്തെ തടവും പിഴയും വിധിച്ചുകൊണ്ട് മുംബൈ കോടതി ശിക്ഷ ശരിവച്ചത്. 2016 ജനുവരിയില്‍ അര്‍ദ്ധരാത്രിയില്‍ കോര്‍പ്പറേറ്റര്‍ക്ക് അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ് മുംബൈ നിവാസിയായ നര്‍സിംഗ് ഭുജങ്റാവു ഗുഡെയെ വെട്ടിലാക്കിയത്.Also Read : ക്ഷേത്രം പണിയാൻ സ്ഥലം വിട്ടുകൊടുത്തില്ല; ദമ്പതികളെ ഒരു സംഘം ആളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചുനീ ഉറങ്ങിയോ ? വിവാഹിതയാണോ, നീ കാണാന്‍ സുന്ദരിയാണ് … എന്നിങ്ങനെയായിരുന്നു പരാതിയില്‍ പറഞ്ഞിരുന്ന പരാമര്‍ശങ്ങള്‍.സ്മാര്‍ട്ട് ആണെന്ന് വിശേഷിപ്പിച്ച് അവിവാഹിതയാണോയെന്ന് തിരക്കിയാല്‍ പോലും അശ്ലീലമായി കണക്കാക്കേണ്ടി വരുമെന്നാണ് മുംബൈയില്‍ അന്ധേരിയിലെ സെഷന്‍സ് കോടതിയുടെ വാദം.മുംബൈ വനിതാ കോര്‍പ്പറേറ്റര്‍ക്ക് അശ്ലീല സന്ദേശമയച്ച നര്‍സിങ് ഗുഡെ എന്നയാള്‍ക്കാണ് കോടതി ശാസനയോടെ മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചത്. അശ്ലീല സന്ദേശങ്ങള്‍ സ്ത്രീയുടെ അഭിമാനത്തിന് ഏല്‍ക്കുന്ന ക്ഷതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.പാതിരാത്രിയിലെ ഗുഡേയുടെ സന്ദേശം കണ്ട കോര്‍പ്പറേറ്ററും ഭര്‍ത്താവും തിരിച്ചു വിളിച്ചെങ്കിലും ഫോണെടുക്കാതെ ചാറ്റിങ്ങിനാണ് താല്പര്യമെന്നായിരുന്നു ഗുഡെ ദമ്പതികളെ അറിയിച്ചത്. ഇതോടെയാണ് കേസ് ഫയല്‍ ചെയ്തത്.കോര്‍പ്പറേറ്ററും മുന്‍ കോര്‍പ്പറേറ്ററായ ഭര്‍ത്താവും സന്ദേശം അയച്ചയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ പിറ്റേന്ന്, അതേ നമ്പറില്‍ നിന്ന് കൂടുതല്‍ സന്ദേശങ്ങള്‍ ലഭിച്ചു, ‘ക്ഷമിക്കണം, രാത്രിയില്‍ കോള്‍ സ്വീകരിക്കുന്നില്ല. എനിക്കിഷ്ടം വാട്ട്സ്ആപ്പ് ചാറ്റിംഗ്, ഓണ്‍ലൈനായി വരൂ’. എന്നായിരുന്നു ഗുഡെയുടെ സന്ദേശം. ഇതോടെയാണ് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തത്.The post നീ വിവാഹിതയാണോ ? രാത്രി സന്ദേശങ്ങളില്‍ കോടതിയുടെ കടിഞ്ഞാണ്‍ appeared first on Kairali News | Kairali News Live.