ഗുഡ്സ് ട്രെയിൻ പാളം തെറ്റി; അപകടം ഒഡീഷയിൽ

Wait 5 sec.

ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി അപകടം. ഒഡീഷയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള തിതിലഗഡ് യാർഡിലായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി 8:30 ഓടെയാണ് ട്രെയിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.Also read: അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; നിര്‍ണായക നീക്കംട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയിലെ ഉദ്യോഗസ്ഥരും സാംബൽപൂരിലെ ഡിവിഷണൽ റെയിൽവേ മാനേജരും (ഡിആർഎം) സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.Also read: മഹാരാഷ്ട്രയിൽ സൈബർതട്ടിപ്പുകൾ പെരുകുന്നു; മുംബൈ മുന്നിൽസിമന്റ് പ്ലാന്റിലേക്ക് കൊണ്ടുപോകുന്നതിനായി ചുവന്ന ചെളിയുമായി ലൈൻ 8 ൽ നിന്ന് പുറപ്പെട്ട ട്രെയിനാണ് പാളം തെറ്റിയത്. ഗുഡ്സ് ട്രെയിനിന്റെ മൂന്ന് ബോഗികൾ ഒഴികെ ബാക്കി ബോഗികൾ എല്ലാം ട്രാക്കിൽ നിന്ന് നീക്കം ചെയ്തതായി സാംബൽപൂർ ഡിആർഎം തുഷാർകാന്ത പാണ്ഡെ അറിയിച്ചു. റെയിൽ ട്രാക്കുകൾ വൃത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.Goods train derails in OdishaThe post ഗുഡ്സ് ട്രെയിൻ പാളം തെറ്റി; അപകടം ഒഡീഷയിൽ appeared first on Kairali News | Kairali News Live.