കാസർകോട്‌ കാർ മറിഞ്ഞ് ദേഹത്ത് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം; സഹോദരിക്ക് പരുക്ക്

Wait 5 sec.

കാസർകോട്‌ മുള്ളേരിയയിൽ കാർ മറിഞ്ഞ് വീണ് രണ്ടുവയസുകാരി മരിച്ചു. ബെള്ളിഗെ സ്വദേശികളായ ഹരിദാസ് – ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്. അപകടത്തിൽ ഹൃദ്യാനന്ദയുടെ സഹോദരിക്ക് പരുക്കേറ്റു. കുടുംബത്തോടൊപ്പം ഗൃഹപ്രവേശനത്തിന് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.ALSO READ: മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ റോഷിപാലിനെ കയ്യേറ്റം ചെയ്തത് വ്യാജ ഐഡി കാർഡ് വാർത്ത പുറത്ത് കൊണ്ടു വന്നതിൻ്റെ മുൻ വൈരാഗ്യം കാരണം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്മുള്ളേരിയ– ബദിയടുക്ക റോഡിൽ വീടിന് സമീപം കാർ ഹമ്പിൽതട്ടി നിന്നപ്പോൾ ശ്രീവിദ്യയും മക്കളും ഇറങ്ങി വീട്ടിലേക്ക്‌ നടക്കുകയായിരുന്നു. പിന്നാലെ കാർ നീങ്ങി മറിഞ്ഞ്‌ കുട്ടിയുടെ ദേഹത്ത്‌ കയറിയിറങ്ങുകയായിരുന്നു. അപ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നു. പരുക്കേറ്റ മൂത്തമകൾ ദേവാനന്ദയെ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.ENGLISH SUMMARY: A two-year-old girl died after her car overturned in Mulleriya, Kasaragod. Hridyananda’s sister was injured in the accident. The accident occurred while she was returning from a housewarming party with her family.The post കാസർകോട്‌ കാർ മറിഞ്ഞ് ദേഹത്ത് വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം; സഹോദരിക്ക് പരുക്ക് appeared first on Kairali News | Kairali News Live.