അട്ടപ്പാടിയിലെ ഭൂപരിഷ്കരണ നിയമ ലംഘനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ് സി, എസ് റ്റി ക്ഷേമത്തിനായുള്ള നിയമസഭാ സമിതി അധ്യക്ഷ കെ ശാന്തകുമാരി എംഎൽഎ. മിച്ചഭൂമി തിരിച്ചു പിടിക്കണമെന്നും കെ ശാന്തകുമാരി എംഎല്‍എ പറഞ്ഞു. മൂപ്പിൽ നായർ കുടുംബത്തിന് അനുകൂല കോടതി വിധിയുണ്ടെന്ന വാദം സിറ്റിങ്ങിലുണ്ടായി, എന്നാൽ മൂപ്പിൽ നായരുടെ അവകാശികൾക്ക് ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വയ്ക്കാനാകില്ലെന്നും ശാന്തകുമാരി എംഎൽഎ പറഞ്ഞു.ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ വ്യാജ ആധാരം പതിച്ചെന്നത് ഗൗരവകരമായ വിഷയമാണ്. ഇക്കാര്യത്തില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും എംഎൽ എ പറഞ്ഞു. സർവേയിൽ കാലതാമസമുണ്ടായി. സർവേ സംവിധാനം ശക്തമാകണം, രണ്ടു മാസത്തിനകം നടപടിയുണ്ടാകുമെന്നും എംഎൽഎ അറിയിച്ചു.Also Read: വന്യജീവി നിയമം പൊളിച്ചെഴുതണം; സംസ്ഥാനത്തിന്റെ നിർദേശങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകണം; മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം; എം സ്വരാജ്പ്രത്യേക സർവേ സംഘത്തെ നിയോഗിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ടെന്നും. രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സിറ്റിങ്ങിൽ വരാതിരുന്നത് ഗൗരവകരമായ കാര്യമാണെന്നും. ഇക്കാര്യം സമിതി സർക്കാരിനെ അറിയിക്കുമെന്നും ശാന്തകുമാരി എംഎൽഎ പറഞ്ഞു.The post അട്ടപ്പാടിയിലെ ഭൂപരിഷ്കരണ നിയമ ലംഘനം; മിച്ചഭൂമി തിരിച്ചു പിടിക്കണം: കെ ശാന്തകുമാരി എംഎൽഎ appeared first on Kairali News | Kairali News Live.