പരിസ്ഥിതി ദിനാചരണവും ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ച് കെപിഎംഎ

Wait 5 sec.

കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള പ്ലാസ്റ്റിക് മാനുഫാക്ചർസ് അസോസിയേഷൻ സൗത്ത് സോൺ കമ്മിറ്റി പരിസ്ഥിതി ദിനാചരണം ആചരിച്ചു. ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും നടന്നു. കെ എസ് എസ് ഐ എ ഹാളിൽ വച്ച് നടന്ന പരിപാടിക്ക് കെ പി എം എ പ്രസിഡന്റ്‌ ബൈജു എം സക്കറിയ അധ്യക്ഷത വഹിച്ചു. കൊല്ലം മേയർ ഹണി ബെഞ്ചമിൻ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചു. ALSO READ; എന്‍എസ്എസ് ‘കല്‍പ്പകം 25’ പദ്ധതിക്ക് കോഴിക്കോട് ജില്ലയില്‍ തുടക്കംമുഖ്യതിഥികളായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് ശിവകുമാർ, പരിസ്ഥിതി എഞ്ചിനീയർ റെച്ചൽ തോമസ്, കൊല്ലം മരാമത്ത് കാര്യാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സജീവ് സോമൻ എന്നിവർ പങ്കെടുക്കുകയും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടിയിൽ കെപിഎംഎ ജനറൽ സെക്രട്ടറി എം. ജവഹർ, ട്രഷറർ വിജയൻ പിള്ള, ജോയിന്റ് സെക്രട്ടറി ജ്യോതി കുമാർ, മറ്റ് കെ എസ് എസ് ഐ എ പ്രതിനിധികളും പങ്കെടുത്തു.The post പരിസ്ഥിതി ദിനാചരണവും ഹരിത കർമ്മസേന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ച് കെപിഎംഎ appeared first on Kairali News | Kairali News Live.