കെ സി വേണുഗോപാലിൻ്റ നേതൃത്വത്തിലുള്ള കോൺഗ്രസ് കേരളത്തിലെ ദേശീയപാത വികസനത്തിന്റെ കാലന്മാരാവുകയാണ്. ദേശീയപാത വികസനം കേരളത്തിലെ ചെറുപ്പക്കാരുടെ തൊഴിലിനെയും ഭാവിയെയും സാരമായി ബാധിക്കുന്ന ഒന്നാണ്. ഇതുപോലെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടാൽ മാത്രമേ കേരളത്തിൽ അഭ്യസ്തവിദ്യരായ യുവതയ്ക്ക് കേരളത്തിൽ തന്നെ തൊഴിലെടുത്ത് ജീവിക്കാൻ സാധ്യമാകുന്ന സാഹചര്യം രൂപപ്പെടൂ.Also read: ‘പ്രകൃതിയെ നോവിക്കാതെ ജീവിക്കാൻ പഠിക്കുക’; കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ലോക പരിസ്ഥിതി ദിനം ആചരിച്ചുകോൺഗ്രസിൻ്റെ കാലത്ത് നടക്കാത്ത വികസനം ഇപ്പോൾ നടക്കുന്നതിൻ്റെയും സ്വന്തം അണികൾ ഉൾപ്പെടെ അതിൻ്റെ ഉഭഭോക്താക്കളും ശേഷം വക്താക്കളും ആയി മാറുമ്പോൾ ഉണ്ടാകുന്ന വെപ്രാളമാണ് കോൺഗ്രസ് നേതാക്കളുടെ പ്രസ്ഥാവനയിൽ നിഴലിക്കുന്നത്.Also read: 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്; എം എസ് സി എൽസ 3 കപ്പലിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ട് സംസ്ഥാന സർക്കാർഅന്ധമായ രാഷ്ട്രീയ വിരോധത്താൽ യുവാക്കളുടെ സ്വപ്നത്തെയാണ് കോൺഗ്രസ് തകർക്കുന്നത്. അതുകൊണ്ട് ദേശീയപാത വികസനം മുടക്കാനുള്ള കോൺഗ്രസ് നീക്കത്തെ യുവജനങ്ങളെ അണിനിരത്തി ചെറുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.The post ‘കേരളത്തിലെ ദേശീയപാത വികസനം അട്ടിമറിക്കുന്ന കോൺഗ്രസ് നീക്കത്തെ ചെറുത്തു പരാജയപ്പെടുത്തുക’: ഡി വൈ എഫ് ഐ appeared first on Kairali News | Kairali News Live.