കെഗൽ വ്യായാമങ്ങളുടെ ഗുണങ്ങൾ അറിയാം…

Wait 5 sec.

പെൽവിക് ഫ്ലോർ വ്യായാമങ്ങൾ എന്നറിയപ്പെടുന്ന വ്യായാമമാണ് കെഗൽ വ്യായാമങ്ങൾ. ഇവ പെൽവിക് ഫ്ലോർ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു.എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്ന് നോക്കാം.കെഗൽ വ്യായാമങ്ങൾ മൂത്രാശയ നിയന്ത്രണം ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇവ മൂത്രമൊഴിക്കുന്നതിനെ നിയന്ത്രിക്കുന്ന പേശികളെ ശക്തരാക്കുന്നു.പെൽവിക് ഫ്ലോറിനെ ശക്തിപ്പെടുത്തുന്നതിലൂടെ മലമൂത്ര വിസർജനം കൃത്യമാക്കാനും ഇത് സഹായിക്കുന്നു.പെൽവിക് മേഖലയിലെ രക്തചക്രമണം വർദ്ധിപ്പിച്ച് പെൽവിക് വേദനയും അസ്വസ്ഥതയും ഒഴിവാക്കാൻ ഈ വ്യായാമങ്ങൾ സഹായിക്കും.പുരുഷന്മാരിൽ പെൽവിക് പേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ ഉദ്ധാരണ പ്രവർത്തനവും സ്ഖലന നിയന്ത്രണവും സാധിപ്പിക്കുന്നു.സ്ത്രീകളിൽ കെഗൽ വ്യായാമങ്ങൾ വജൈനൽ ടോൺ വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.ഗർഭാശയം, മൂത്ര സഞ്ചി, മാലാശയം തുടങ്ങിയ അവയവങ്ങളെ പിന്തുണക്കാനും ഇത് സഹായിക്കും.ഇത് മൊത്തത്തിലുള്ള ശാരീരിക ശക്തി വർധിപ്പിക്കുകയും രക്തയോട്ടം വർധിപ്പിക്കുകയും ചെയ്യുന്നു.