ആദ്യമായി സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

Wait 5 sec.

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്ങാണ് തീർത്ഥാടകർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി 18 ക്ലിനിക്കുകളാണ് പ്രവർത്തിക്കുന്നത്.യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് തീർത്ഥാടകർക്ക് ഓൺ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.Also read: ബലി പെരുന്നാൾ: യുഎഇയിൽ ആയിരത്തിലധികം തടവുകാർക്ക് മോചനംതീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.ഗൾഫിലെ പ്രധാന കായിക മത്സരങ്ങളിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകി വരുന്ന ആർപിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങൾ നൽകുന്നത്. “ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്റെ ലക്ഷ്യമെന്നുആർ പി എം സി ഇ ഒ ഡോക്ടർ രോഹിൽ രാഘവൻ പറഞ്ഞു.തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഡോക്ടർ ഷംഷീർ വയലിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യുഎഇയിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സർവീസസ്, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷൻസ് ദാതാവായ ആർപിഎം 2010 മുതൽ പ്രവർത്തന രംഗത്തുണ്ട്. നിലവിൽ 65-ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട്.10,000-ത്തിലധികം ഹെലികോപ്റ്റർ മെഡിക്കൽ എമർജൻസി ഇവാക്വേഷനുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കൺസൾട്ടൻസി കമ്പനിയായ പ്രോമിത്യൂസ് ആർപിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2022, ഐ‌എം‌എം‌എ‌എഫ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യു‌എ‌എം മുവായ് തായ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യുഎഇ ടൂർ 2022, സൗദി ടൂർ 2022 എന്നിവയിൽ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോക്ടർ ഷംഷീറിന്റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.The post ആദ്യമായി സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി appeared first on Kairali News | Kairali News Live.