നിലമ്പൂർ : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിന്റെ ആദ്യ റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് മുത്തേടം പഞ്ചായത്തിലെ കാരപ്പുറം,ചോളമുണ്ട,വെള്ളാരമുണ്ട,വട്ടപ്പാടം, പാലാങ്കര,കുറ്റിക്കാട്,മുപ്പിനി,പൂളപ്പൊയ്ക,കാറ്റാടി,മരംവെട്ടിച്ചാൽ,മൂത്തേടം,മൂത്തേടം എച്ച് എസ് പടി, താഴെ ചെമ്മന്തിട്ട,മൂച്ചിപരത,മരത്തിൻ കടവ്, ചെട്ടിയാരങ്ങാടി,നമ്പൂരിപൊട്ടി,നെല്ലിക്കുത്ത്, ചക്കര കാടൻക്കുന്ന്,താളിപ്പാടം,ബാലംകുളം, കൽക്കുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി.വിവിധ കേന്ദ്രങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പികെ ബിജു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെഎച്ച് ബാബുജാൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ പികെ അബ്ദുള്ള നവാസ്, കെ ഭാസ്ക്കരൻ, എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റി അംഗങ്ങളായ എ ടി റെജി, വികെ ഷാനവാസ്, എപി അനിൽ, ജിനേഷ് അരീക്കോട്, ഇർഷാദ് പുൽപ്പറ്റ, അനൂപ് കെ എബ്രഹാം പിവി ടോമി, കെകെ പ്രതാപൻ (സിപിഐ), ഷാജി ഉതുംകുഴി (എൻസിപി), പിഎം പുന്നൂസ് (കേരള കോൺഗ്രസ് എം) എന്നിവർ സംസാരിച്ചു.നാളെ എടക്കര പഞ്ചായത്തിലെ വെള്ളാരുക്കുന്ന്,മുസ്ലിയാരങ്ങാടി, തെയ്യംത്തുപാടം,നല്ല തണ്ണി,ഉതിരകുളം,മലച്ചി പള്ളിപ്പടി,മണക്കാട്,കരുനെച്ചി,വെസ്റ്റ് പെരുങ്കുളം പാർളി,പായുംപാടം,ശങ്കരകുളം,പാലേമാട് എന്നിവിടങ്ങളിൽ പര്യടനം നടത്തും.നിലമ്പൂരിൽ മത്സരരംഗത്തുള്ളത് പത്ത് സ്ഥാനാർഥികൾ, അൻവറിന് കത്രിക ചിഹ്നം