ആർഎസ്എസിന്റെ രീതിയിൽ പരിപാടി ആചരിക്കണം എന്ന നിർബന്ധത്തെ തുടർന്ന് കൃഷിവകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി. പരിപാടികളിൽ ആർഎസ്എസ് പിന്തുടരുന്ന രീതിയിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കണമെന്നും രാജ്ഭവൻ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ, സർക്കാർ പരിപാടി ഈ രീതിയിൽ നടത്താൻ സാധിക്കില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. എന്നാൽ പരിപാടി നടത്തണമെങ്കിൽ ഇത്തരത്തിൽ തന്നെ നടത്തണമെന്നത് നിർബന്ധമാണെന്ന് രാജ്ഭവൻ നിലപാടെടുത്തു. ഇതോടെ സർക്കാർ പരിപാടിയിൽ ഈ രീതി ഉൾപ്പെടുന്നതല്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിക്കുകയും. പരിപാടി രാജ്ഭവനിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.Also Read: ‘ഭൂമിയെ പോറലേൽക്കാതെ സംരക്ഷിക്കുക, പ്രകൃതിയിൽ എല്ലാ ജീവജാലങ്ങൾക്കും തുല്യാവകാശം’; പരിസ്ഥിതിദിന സന്ദേശം പങ്കുവച്ച് എം സ്വരാജ്അവസാന നിമിഷമായിരുന്നു രാജ്ഭവൻ പരിപാടിയിൽ മാറ്റങ്ങൾ വരുത്തിയത്. ഇതേ തുടർന്നാണ് സർക്കാർ പരിപാടി രാജ്ഭവനിൽ നിന്നും ഒഴിവാക്കിയത്. പകരം പരിപാടി സെക്രട്ടേറിയേറ്റ് അങ്കണത്തിൽ ഇന്ന് രാവിലെ 11 മണിക്ക് നടത്താനാണ് സർക്കാർ തീരുമാനം.The post ആർഎസ്എസ് രീതിയിൽ ആചരിക്കണം; കൃഷിവകുപ്പ് രാജ്ഭവനിൽ നടത്താനിരുന്ന പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കി appeared first on Kairali News | Kairali News Live.