പരിസ്ഥിതിയോട്ഇഴുകിച്ചേര്‍ന്ന് നോളജ് സിറ്റിയിലെ ബയോ ഫെന്‍സിംഗ്

Wait 5 sec.

നോളജ് സിറ്റി| പ്രകൃതിയോട് ഇഴുകിച്ചേര്‍ന്നുകൊണ്ട് തന്നെ വിവിധ സ്ഥാപനങ്ങള്‍ക്കിടയിലും ജല സംഭരണിക്ക് ചുറ്റിലും പാതയോരങ്ങളിലും ചെടികള്‍ കൊണ്ട് വേലികളൊരുക്കി മര്‍കസ് നോളജ് സിറ്റി. ഹരിതാഭമായ പരിസ്ഥിതി സംരംക്ഷണവും അതോടൊപ്പം അതിരുകള്‍ തിരിക്കലും അനിവാര്യമായ മറകള്‍ തീര്‍ക്കലുമാണ് ബയോ ഫെന്‍സിംഗിലൂടെ ഇവിടെ സാധ്യമാക്കിയിരിക്കുന്നത്. കുറ്റിച്ചെടിയും മറ്റും ഉപയോഗിച്ചാണ് വേലികള്‍ തീര്‍ത്തിരിക്കുന്നത്.നോളജ് സിറ്റിയുടെ പ്രവര്‍ത്തനമാരംഭിച്ച സമയത്ത് തന്നെ കൃത്യമായ പ്ലാനിംഗോടെ ബയോ ഫെന്‍സിംഗ് നിര്‍മാണവും ആരംഭിച്ചിരുന്നു. ഇതുവഴി പതിനായിരക്കണക്കിന് ചെടികളാണ് സിറ്റിയിലാകമാനം വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ഇത് ശാന്ത സുന്ദരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനും ശുദ്ധവായുവിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പ്രകൃതിക്ക് ദോശം ചെയ്യുന്ന വിവിധ നിര്‍മാണ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിനും സഹായിക്കുകയാണ്.കുടകില്‍ നിന്നുള്ള കര്‍ഷകരുടെയും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പ്രകൃതി സംരക്ഷണ സംരംഭകരുടെയും സഹകരണത്തോടെയാണ് ബയോ ഫെന്‍സിംഗുകള്‍ സ്ഥാപിച്ചത്. ഇവ പരിപാലിക്കാനായി നിരവധി തൊഴിലാളികളാണ് ഇവിടെ സേവനം ചെയ്യുന്നത്.