പടിയൂർ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാർ ക്രൂരനായ ക്രിമിനൽ എന്ന് പോലീസ്; കൊലപാതക ശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Wait 5 sec.

തൃശ്ശൂർ പടിയൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജതമാക്കി പോലീസ്. കൊല്ലപ്പെട്ട രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളുടെ സ്വദേശമായ കോട്ടയത്ത് നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 2019 ൽ ആദ്യ ഭാര്യയെ എഴുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ.പ്രതി പ്രേംകുമാർ ജൂൺ ഒന്നിന് പടിയൂരിൽ കൊലപാതകം നടന്ന വീട്ടിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.രണ്ടാം ഭാര്യയായ രേഖയ്ക്ക് ഉണ്ടായിരുന്ന സൗഹൃദങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.പ്രേംകുമാറിനെതിരെ ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാൾക്കായിട്ട് സ്വദേശമായ കോട്ടയത്തും പരിശോധന നടക്കുന്നുണ്ട്. തൃശ്ശൂരിൽ നിന്നുള്ള അന്വേഷണസംഘം കോട്ടയം ചിങ്ങവനം പോലീസിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.ALSO READ: പതിമൂന്നുകാരിയായ സ്വന്തം മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു; ഹരിദ്വാറിൽ മുൻ ബിജെപി നേതാവായ അമ്മ പിടിയിൽബുധനാഴ്ച ഉച്ചയോടെയാണ് പടിയൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് മറ്റൊരു മകൾ ഒന്നു പരിശോധിച്ചപ്പോഴാണ് അമ്മ മണിയേയും മകൾ രേഖയേയും വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.2019 ൽ ആദ്യ ഭാര്യയായ വിദ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് രേഖയെ ഇയാൾ വിവാഹം കഴിച്ചത്.The post പടിയൂർ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാർ ക്രൂരനായ ക്രിമിനൽ എന്ന് പോലീസ്; കൊലപാതക ശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് appeared first on Kairali News | Kairali News Live.