വർക്കല ചെറുന്നിയൂരിൽ കാർ നിയന്ത്രണം വിട്ടു പാഞ്ഞു കയറി തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. ചെറുന്നിയൂർ അച്ചുമ മുക്കില്‍ ആണ് അപകടം നടന്നത്. പ്രദേശവാസിയായ ശാന്ത എന്ന തൊഴിലുറപ്പ് തൊഴിലാളിയാണ് മരണപ്പെട്ടത്. ജോലിക്കിടെ റോഡരികിൽ വിശ്രമിക്കവെ കാർ നിയന്ത്രണം വിട്ട് ശാന്തയുടെ ദേഹത്തിടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി ഗവ:മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.ALSO READ: തമിഴ്നാട്ടിലെ വാഹനാപകടം; ഷൈനിൻ്റെ പിതാവിന്റെ മൃതദേഹം തൃശ്ശൂരിലെ മോർച്ചറിയിലേക്ക് മാറ്റുംENGLISH SUMMARY: A worker died tragically after losing control of his car in Cherunniyur, Varkala. The accident took place at Cherunniyur Achuma Mukkil. While he was resting on the roadside during work, the car lost control and hit Shantha. The locals immediately took her to Paripally Medical College, but her life could not be saved. The body was shifted to the Paripally Government Medical College morgue.The post വർക്കലയിൽ കാർ നിയന്ത്രണം വിട്ടു പാഞ്ഞു കയറി; തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.