ചെതുമ്പൽ കൊണ്ട് പൊതിഞ്ഞ ഒരേയൊരു സസ്തനി; അറിയാം വിശേഷങ്ങൾ

Wait 5 sec.

ലോകത്ത് ചെതുമ്പൽക്കൊണ്ടു മാത്രം പൊതിഞ്ഞ ഒരേ ഒരു സസ്തനിയായി അറിയപ്പെടുന്നതാണ് സ്കെലി ആന്റീറ്ററുകൾ എന്ന പേരുള്ള ഈനാംപേച്ചികള്‍.ഈനാംപേച്ചിയെ ഏറ്റവും വേഗും തിരിച്ചറിയാനുള്ള മാർഗ്ഗവും അതിനു പുറത്തുള്ള ചെതുമ്പൽ തന്നെയാണ്. ഈ ചെതുമ്പലുകൾ കെരാറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.നഖങ്ങളും മുടിയും നിർമ്മിക്കുന്ന അതേ വസ്തു തന്നെയാണ് ഇത്. ഇണചേരൽ ഒഴുകെയുള്ള എല്ലാ അവസരങ്ങളിലും ഒറ്റയ്ക്ക് ജീവിക്കുന്ന മൃഗങ്ങളാണ് ഇവ.ഉറുമ്പുകളെയും ചിതലുകളെയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനാൽ ഇവയെ സ്‌കെലി ആന്റീറ്ററുകൾ എന്നും അറിയപ്പെടുന്നു.പുറംലോകത്ത് നിന്ന് ഭീഷണി നേരിടുമ്പോൾ അവ ചുരുണ്ടു കൂടി ഒരു പന്തായി മാറും. ഈ സമയത്ത് അവയുടെ ചെതുമ്പലുകൾ വ്യക്തമായി പുറത്തു കാണാം.ലോകത്ത് ഏറ്റവും കൂടുതൽ കടത്തപ്പെടുന്ന സസ്തനികളിൽ ഒന്നു കൂടിയാണ് ഈനാംപേച്ചി. കാരണം അവയുടെ ചെതുമ്പലുകൾക്കും മാംസത്തിനും ആവശ്യക്കാർ ഏറെയാണ് എന്നത് തന്നെ. ഇത് കാരണം ഇവയുടെ എണ്ണത്തിലും ഗണ്യമായ കുറവ് ഉണ്ടാകുന്നുണ്ട്.