ഇ ഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസിൻ്റെ തുടർച്ചയായി സമാന പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസ് നടപടി തുടങ്ങി. പുതിയ പരാതികളിൽ വസ്തുതയുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നീക്കം. അതേസമയം കൈക്കൂലി കേസിൽ വിജിലൻസ് അന്വേഷണത്തോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിസ്സഹകരണം തുടരുകയാണ്.Also read: ‘തെന്നല മാന്യനായ രാഷ്ട്രീയ നേതാവ്’; അനുശോചിച്ച് മുഖ്യമന്ത്രിഇ ഡി ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനോട് പരാതി പറഞ്ഞ പലരും രേഖാമൂലം പരാതി നൽകിയിട്ടില്ലെങ്കിലും ഫോൺ വഴി ലഭിച്ച ചില പരാതികളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്. ഏജൻറ് മാർ മുഖേന മറ്റു ചില വ്യവസായികളോടും ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതായും വ്യക്തമായി.രേഖാമൂലം പരാതിയില്ലാത്ത കേസുകളിൽ സ്വമേധയാ കേസെടുത്തു മുന്നോട്ടു പോകാനാണ് വിജിലൻസ് ആലോചിക്കുന്നത്. പുതിയതായി ആരെങ്കിലും രേഖാമൂലം പരാതി നൽകിയാൽ അതിലും നടപടിയുമായി മുന്നോട്ടുപോകും. ഈ ഡി അസിസ്റ്റൻറ് ഡയറക്ടർ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസിനോടുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ നിസ്സഹകരണം ഇപ്പോഴും തുടരുകയാണ്.കൈക്കൂലി കേസിൽ വിജിലൻസ് രണ്ടുതവണ നോട്ടീസ് നൽകിയിട്ടും ഇ ഡി മറുപടി നൽകിയിട്ടില്ല. കശുവണ്ടി വ്യവസായിക്കെതിരെ ഇ ഡി എടുത്ത കേസിനെ കുറിച്ചും അദ്ദേഹത്തിന് സമൻസ് അയച്ചതിനെക്കുറിച്ചും വിജിലൻസ് ആവശ്യപ്പെട്ട വിവരങ്ങൾ ഒന്നും ഇതുവരെ നൽകിയിട്ടില്ല. ഇവരുടെ കൈക്കൂലി കേസിലെ മുഖ്യപ്രതിയായ ഈ ഡി അസിസ്റ്റൻറ് ഡയറക്ടർ ശേഖർ കുമാറിന്റെ അറസ്റ്റ് ഈ മാസം 11 വരെ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ 11 ന് കോടതി പരിഗണിക്കുന്നുണ്ട്. മുംബൈ താനെയിലെ കടലാസ് കമ്പനിയായ ബോറ കമ്മോഡിറ്റീസിനെ കുറിച്ചും ഈ കമ്പനി നടത്തിയ ഇടപാടുകളെ കുറിച്ചും വിജിലൻസ് കൂടുതൽ വിശദമായി അന്വേഷിക്കുന്നുണ്ട്.The post ഇ ഡി ഉദ്യോഗസ്ഥർ പ്രതിയായ കൈക്കൂലി കേസ്; തുടർനടപടികളുമായി വിജിലൻസ് appeared first on Kairali News | Kairali News Live.