180 മീറ്റർ അപ്പുറത്തേക്ക് പോകാൻ ഓല ബുക്ക് ചെയ്ത് യുവതി; കാരണമറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

Wait 5 sec.

ദൂരെയുള്ള ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്യാൻ നമ്മളിൽ പലരും പലപ്പോഴും ഊബറോ ഓലയോ അല്ലെങ്കിൽ ഓട്ടോറിക്ഷയോ ഒക്കെ ഉപയോഗിക്കാറുണ്ട്. ചുരുങ്ങിയത് ഒരു കിലോമീറ്ററെങ്കിലും പോകാനായിരിക്കും അത്. എന്നാൽ വെറും 180 മീറ്റർ അപ്പുറത്തേക്ക് പോകാൻ ഒരാൾ ഓല ബുക്ക് ചെയ്താലോ? യുപിയിലുള്ള ഒരു യുവതിയാണ് നടന്നു പോകേണ്ട ദൂരം ഓല ബൈക്ക് ബുക്ക് ചെയ്തത്. വീഡിയോ ഓലയുടെ ബൈക്ക് ഡ്രൈവർ തന്നെയാണ് റെക്കോർഡ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.ക്ലിപ്പിൽ, ഡ്രൈവർ പിക്കപ്പ് പോയിന്റിൽ എത്തി യുവതിയോട് വൺ-ടൈം പാസ്‌വേഡ് (OTP) ചോദിക്കുന്നുണ്ട്. തുടർന്ന് അയാൾ മാപ്പിൽ നോക്കുമ്പോഴാണ് കസ്റ്റമറിന്റെ ഡ്രോപ്പ് ലൊക്കേഷൻ വെറും 180 മീറ്റർ അകലെയാണെന്ന് ശ്രദ്ധിക്കുന്നത്. അമ്പരന്ന ഡ്രൈവർ യുവതിയോട് ശരിയായ ഡ്രോപ്പ് ലൊക്കേഷൻ തന്നെയാണോ ഇതെന്ന് എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ‘അതെ’ എന്ന മറുപടി കേട്ട ഡ്രൈവർ, കാരണം ചോദിച്ചപ്പോ‍ഴാണ് ഡ്രൈവറിനെയും സോഷ്യൽ മീഡിയയെയും ആദ്യം ഒരു പോലെ അമ്പരപ്പിക്കുകയും പിന്നീട് ആ അമ്പരപ്പ് ചിരിയിലേക്ക് മാറുകയും ചെയ്ത ഉത്തരം യുവതി പറയുന്നത്.ALSO READ; ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കടക്കം സസ്പെൻഷൻ, ആർസിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശംതെരുവ് നായ്ക്കളെ പേടിയാണ് എന്നായിരുന്നു ഉത്തരം. പോകുന്ന വഴിയിൽ തെരുവ് നായ്ക്കൾ ഉണ്ടെന്നും റിസ്ക് എടുക്കാൻ വയ്യെന്നുമുള്ള ഉത്തരം സോഷ്യൽ മീഡിയയെ ആകെ ചിരിപ്പിച്ചു. തുടർന്ന് ഓല ഡ്രൈവർ യുവതിയെ 180 മീറ്റർ അപ്പുറത്ത് കൊണ്ട് ഇറക്കുകയും ചെയ്തു. വെറും 19 രൂപയാണ് ഇതിനായി വാങ്ങിയത്. തെരുവ് നായകൾ എല്ലാ നാട്ടിലും പലപ്പോഴും പ്രശ്നം സൃഷ്ടിക്കാറുണ്ട്. ‘ബുദ്ധിപരമായ നീക്കം’ എന്നാണ് ഓല വിളിക്കാനുള്ള യുവതിയുടെ നീക്കത്തെ സോഷ്യൽ മീഡിയ അഭിനന്ദിക്കുന്നത്. View this post on Instagram A post shared by ROHIT VLOGSTER (@rohitvlogster)വൈറലായ വീഡിയോ 7 മില്യൺ പേരാണ് കണ്ടത്. നിരവധി പേർ പെൺകുട്ടിക്കും ഡ്രൈവർക്കും അഭിനന്ദനങ്ങൾ പറഞ്ഞു കൊണ്ടെത്തിയത്. ‘ഇൻജെക്ഷൻ എടുക്കുന്നതിനേക്കാൾ 19 രൂപ നൽകുന്നതാണ് നല്ലത്’ എന്നായിരുന്നു ഒരു കമന്‍റ്. പെൺകുട്ടിയെ സുരക്ഷിതയായി എത്താൻ സഹായിച്ചതിന് ഡ്രൈവറിനും ചിലർ നന്ദി അറിയിച്ചു. The post 180 മീറ്റർ അപ്പുറത്തേക്ക് പോകാൻ ഓല ബുക്ക് ചെയ്ത് യുവതി; കാരണമറിഞ്ഞ് ഞെട്ടി സോഷ്യൽ മീഡിയ, വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.