കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലെ പരിപാടി നിരീക്ഷിക്കാന്‍ സമിതി; ആര്‍ എസ് എസിനെ സഹായിക്കാനെന്ന് ആരോപണം

Wait 5 sec.

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി രൂപവത്കരിച്ചു. പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിക്കനാണ് വി സിയുടെ നിര്‍ദേശപ്രകാരം സമിതി രൂപവത്കരിച്ചത്. ആര്‍ എസ് എസിനെ സഹായിക്കാനാണ് സമിതി രൂപവത്കരിച്ചതെന്ന് എസ് എഫ് ഐ ആരോപിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്തേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി. മാര്‍ച്ച് തടയാനെത്തിയ പോലീസും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വി സിയുടെ ഉത്തരവ് പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ് എഫ ്‌ഐ അറിയിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.