തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷകളായ സെറ്റും കെ-ടെറ്റും ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കാൻ കൊ ടെറ്റ് പരീക്ഷാ തീയതി മാറ്റം വരുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.ഉദ്യോഗാർഥികളുടെ പരാതി പരിഗണിച്ചാണ് ഡേറ്റ് മാറ്റാൻ തീരുമാനം എടുക്കുന്നത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.സെറ്റ് പരീക്ഷയും കെ-ടെറ്റ് പരീക്ഷയും ഓഗസ്റ്റ് 24ന് നടത്താൻ തീരുമാനിച്ചിരുന്നത് ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. സെറ്റിനുള്ള അപേക്ഷ നേരത്തേ ക്ഷണിച്ചതിനാൽ കെ-ടെറ്റിന്റെ പരീക്ഷാ ദിവസം മാറ്റണമെന്നായിരുന്നു ആവശ്യം. ഹയർസെക്കൻഡറി അധ്യാപക യോഗ്യതയായ സെറ്റ് എൽബിഎസും ഹൈസ്കൂൾ അധ്യാപക യോഗ്യതയായ കെ-ടെറ്റ് പരീക്ഷാ ഭവനുമാണ് നടത്തുന്നത്. രണ്ടു പരീക്ഷകളും എഴുതാൻ തയാറെടുക്കുന്ന ഒട്ടേറെപ്പേരുണ്ട്.