സ്‌കൂളിലെത്തി പെന്‍സില്‍ വിഴുങ്ങി അവശ നിലയിലായ വേഴമ്പലിനെ രക്ഷിച്ചു

Wait 5 sec.

കല്‍പ്പറ്റ | കലാസു പെന്‍സില്‍ വിഴുങ്ങിയ അവശനിലയില്‍ കണ്ടെത്തിയ വേഴാമ്പലിനെ രക്ഷിച്ചു. കല്‍പ്പറ്റ പൊഴുതന അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അവശനിലയില്‍ കോഴി വേഴാമ്പലിനെ കണ്ടെത്തിയത്.സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് അധികൃതര്‍ എത്തി വേഴാമ്പലിന്റെ തൊണ്ടയില്‍ കുടുങ്ങിയ പെന്‍സില്‍ പുറത്തെടുത്തു. കല്‍പ്പറ്റയില്‍നിന്ന് വനംവകുപ്പ് ആര്‍ ആര്‍ ടി സംഘം എത്തി വേഴാമ്പലിനെ വനംവകുപ്പ് ഓഫീസില്‍ എത്തിച്ചു വായ തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടയുടെ ഭാഗത്ത് പെന്‍സില്‍ കണ്ടത്.തുടര്‍ന്ന് ജീവനക്കാര്‍ ഇത് പുറത്തെടുത്തു. വേഴാമ്പലിന് മറ്റു പരിക്കുകളൊന്നുമില്ല. മഞ്ഞവരയുള്ള പെന്‍സലില്‍ പുഴുവാണെന്നു ധരിച്ച് വിഴുങ്ങിയതായിരിക്കാമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. വേഴാമ്പലുകള്‍ പലപ്പോഴും അപ്രതീക്ഷിത വസ്തുക്കള്‍ ആഹാരമാക്കാറുണ്ടെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം.