ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മര്‍ദ്ദനത്തില്‍ മനംനൊന്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തൂക്കുപാലം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന കല്ലുമ്മേക്കല്ല് സോണി ജോസഫാണ് (40) മരിച്ചത്.ഇന്നലെ വൈകുന്നേരത്തോടുകൂടി പുരയിടത്തിന് സമീപത്തെ കൃഷിയിടത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.തുടര്‍ന്ന് വീട്ടുക്കാര്‍ക്ക് മൃതദേഹം വിട്ടുനല്‍കും.Also read- നന്തിക്കര സെന്ററില്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യംഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് വ്യാപാര സ്ഥാപനത്തിന് മുമ്പിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുപേര്‍ ചേര്‍ന്ന് സോണി ജോസഫിനെ ക്രൂരമായി മര്‍ദ്ദിച്ചത്.ഭാര്യയുടെയും മക്കളുടെയും മുമ്പിലിട്ടായാരുന്നു സോണി ജോസഫിനെ ഇവര്‍ ക്രൂരമായി മര്‍ദിച്ചത്. തൂവാല ടൗണിലെ സോണി ഫിഷറീസ് നടത്തിപ്പുകാരും ഇതര സംസ്ഥാനക്കാരായ ജീവനക്കാരും ചേര്‍ന്നാണ് ആക്രമണം നടത്തിയത്മര്‍ദ്ദനത്തില്‍ മനംനൊന്ത സോണി താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോവുകയാണെന്ന് പലരോടും പറഞ്ഞിരുന്നതായാണ് വിവരം. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട് CITU പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചു.The post ഇടുക്കി നെടുങ്കണ്ടത്തില് മര്ദ്ദനത്തില് മനംനൊന്ത് ഓട്ടോറിക്ഷ ഡ്രൈവര് ആത്മഹത്യ ചെയ്തു; മര്ദ്ദിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.