പണം എളുപ്പത്തിൽ ലഭിക്കുന്നതിനായി ഡിജിറ്റൽ വായ്പായെ ആശ്രയിക്കുന്നവരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അതേ സമയം അനധികൃത വായ്പാ ആപ്പുകളെ പറ്റിയും തട്ടുപ്പുകളെ പറ്റിയും നിരവധി വാർത്തകളും നമ്മൾ എന്നും കേൾക്കുകയും ചെയ്യുന്നുണ്ട്. ഇനി നിങ്ങൾ ലോൺ എടുക്കുന്നതിനായി ആശ്രയിക്കുന്ന ആപ്പുകൾ അംഗീകാരമുള്ളതാണോ എന്ന് അറിയണോ?റിസർവ് ബാങ്ക് ഇപ്പോൾ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അംഗീകൃത വായ്പാ ആപ്പുകളുടെ പട്ടിക (White LIst) റിസർവ് ബാങ്കിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആപ്പുകൾ വഴി പറ്റിക്കപ്പെടാതിരിക്കാൻ വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങൾ ഉപയോഗിക്കുന്ന ആപ്പ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. നിലവിൽ 1,600 അംഗീകൃത ആപ്പുകളാണ് ആർ ബി ഐ യുടെ ലിസ്റ്റിലുള്ളത്.Also Read: ഇന്ത്യൻ വിപണിയിൽ ഐ പി ഓകളുടെ കുത്തൊഴുക്ക്; പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങി മീഷോയുംഎങ്ങനെ പരിശോധിക്കാം?rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇവിടെ കാണുന്ന ‘Citizens Corner’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. താഴെയായി ‘DLA’s deployed by Regulated Entities’ എന്ന ഓപ്ഷൻ കാണും അതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് 1,600 ആപ്ലിക്കേഷനുകളുടെ പട്ടിക കാണാൻ സാധിക്കും.ആപ്പിന്റെ ലിങ്ക്, പരാതി പരിഹാര ഓഫീസറുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവയും ലഭ്യമാണ്. ഡിജിറ്റൽ ലെൻഡിങ് മാർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.The post വായ്പ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ? പറ്റിക്കപ്പെടാതിരിക്കാൻ ഇതാ നിർദേശങ്ങൾ, ആർ ബി ഐ അംഗീകാരമുള്ള 1,600 ആപ്പുകളുടെ ലിസ്റ്റും appeared first on Kairali News | Kairali News Live.