മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ; കൂടുതൽ അറിയാം

Wait 5 sec.

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തിൽ ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പി.ആർ & അഡ്വർടൈസിംഗ് പി.ജി ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 16 രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് പങ്കെടുക്കാം. ഫോൺ : 0484 2422275/ 0484 2422068.Also read: എല്ലാ വിഷയങ്ങള്‍ക്കും ‘എ’ ഗ്രേഡുണ്ടോ? പട്ടികവര്‍ഗ വിദ്യാര്‍ഥികൾക്ക് ടാലന്‍റ് സെര്‍ച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് സ്‌കീമിലേക്ക് അപേക്ഷിക്കാംകേരള മീഡിയ അക്കാദമിയിൽ തൊഴിലവസരംകേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഏതെങ്കിലും വിഷയത്തിൽ ബിരുദവും, ഓഡിയോ പ്രൊഡക്ഷൻ മേഖലയിൽ കുറഞ്ഞത് 10 വർഷം പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 25,000 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകുന്നേരം 5 മണി. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 വിലാസത്തിൽ അപേക്ഷകൾ ലഭിക്കണം. കവറിനു മുകളിൽ ഓഡിയോ പ്രൊഡക്ഷൻ കോഴ്സ് കോർഡിനേറ്റർ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നം.0484-2422275The post മീഡിയ അക്കാദമിയിൽ സ്പോട്ട് അഡ്മിഷൻ; കൂടുതൽ അറിയാം appeared first on Kairali News | Kairali News Live.