കല്യാണി പ്രിയദർശൻ നസ്ലെൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുൽഖർ സൽമാന്റെ വേഫേറർ നിർമിക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് 'ലോകഃ - ചാപ്റ്റർ 1: ചന്ദ്ര'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയിലെ അടുത്ത സൂപ്പർ ഹീറോ യൂണിവേഴ്സിന് കാത്തിരിക്കുകയാണ് പ്രേക്ഷകർ. കല്യാണിയുടെ ഫസ്റ്റ് ലുക്ക് കണ്ട് പ്രേക്ഷകർക്ക് പലരും ടോംമ്പ് റൈഡറിലെ ലാറാ ക്രോഫ്റ്റിനെ ഓർമ്മ വന്നിട്ടുണ്ടാകും. ഒറ്റ സിനിമയിൽ ഒതുക്കാനാവാത്ത ഒന്നിലധികം ചാപ്റ്ററുകളുള്ള കഥയാണ് ലോകഃയുടേത് എന്നാണ് ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഡൊമിനിക് അരുണിന്റെ മറുപടി. കല്യാണിയുടെ കഥപാത്രത്തെ ഫീച്ചർ ചെയ്യുന്ന ആദ്യ ചിത്രം മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ ഉള്ള കഥയായിരിക്കും. ഓണം റിലീസ് ആയി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തെക്കുറിച്ച് ഡൊമിനിക് അരുൺ ക്യു സ്റ്റുഡിയോയോട് സംസാരിച്ചത്. ലോകഃ - ചാപ്റ്റർ 1: ചന്ദ്രസൂപ്പർ ഹീറോ പടമാണ് ലോകഃ എന്ന് റിപ്പോർട്ടുകൾ ഉണ്ടല്ലോ? ആവഞ്ചേഴ്സ് പോലെയുള്ള ഒരു പരിപാടി ആണോ സിനിമ?അതെ. സൂപ്പർ ഹീറോ ഴോണർ ആണ് ലോകഃ. ഒറ്റ സിനിമയിൽ ഒതുക്കി ലോകഃയുടെ മുഴുവൻ കഥയും നമുക്ക് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് ഒന്നിലധികം ചാപ്റ്ററുകളുണ്ട്. ആദ്യത്തെ ചാപ്റ്ററിൽ കല്യാണിയുടെ കഥാപാത്രത്തെയാണ് ഫീച്ചർ ചെയ്യുന്നത്. ബാക്കിയുള്ള ചാപ്റ്ററുകളെല്ലാം ഡെവലപ്പിംഗ് സ്റ്റേജിൽ ആണ്. സൂപ്പർഹീറോ വിഭാഗത്തിൽപ്പെടുന്ന മറ്റേത് സിനിമയുമായും ലോകഃയെ താരതമ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. മലയാളികൾക്ക് പരിചിതമായ ഘടകങ്ങൾ സിനിമയിൽ ഉണ്ടാവും.മലയാളത്തിലെ ആദ്യത്തെ സ്ത്രീ സൂപ്പർ ഹീറോ ആണെല്ലോ? എന്താണ് പ്രതീക്ഷകൾ?കഥയും കഥാപാത്രങ്ങളും സ്വാഭാവികമായി രൂപം കൊണ്ടവയാണ്. മലയാളത്തിലെ ആദ്യ Female സൂപ്പർഹീറോ എന്ന ടാഗ് വച്ച് ലോകഃ ക്രിയേറ്റ് ചെയ്യണം എന്നൊരു ചിന്ത ഒരിക്കലും ഉണ്ടായിരുന്നില്ല. ഈ കഥക്ക് ജീവൻ കൊണ്ടുവരാനും അതിന് പിന്നിൽ പ്രവർത്തിക്കാനും മികച്ചൊരു ടീം ഞങ്ങൾക്ക് കിട്ടി. പ്രേക്ഷകർക്ക് ലോകഃ കണക്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു.ലോകഃ - ചാപ്റ്റർ 1: ചന്ദ്രകല്യാണിയുടെ കോസ്റ്റ്യും കണ്ടപ്പോൾ lara croft നെയാണ് ആണ് ഓർമ്മ വന്നത്. അത്തരത്തിൽ ഒരു inspiration ഉണ്ടായിരുന്നോ?ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ വളരെ ഇന്ററസ്റ്റിംഗ് ആയ റെസ്പോൺസ് ആണ് ഞങ്ങൾക്ക് ലഭിച്ചത്. പക്ഷേ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഇപ്പോൾ തുറന്നു പറയാൻ കഴിയില്ല.ഡൊമിനിക് അരുൺ ലോകഃയുടെ ഷൂട്ടിൽതീർത്തും fictional world ആണോ പടം?പുതുതായി ഒരു ഫിക്ഷണൽ ലോകം സൃഷ്ടിക്കുന്നതിന്റെ ഒരു എലമെന്റ് ലോകഃയിൽ ഉണ്ട്. അതേസമയം നിലവിലെ റിയാലിറ്റയോട് ചേർന്ന് നിന്നുകൊണ്ട് തന്നെയാണ് ഞങ്ങൾ കഥ പറയുന്നത്.കല്യാണി-നസ്ലെൻ കോമ്പോ?വളരെ കമ്മിറ്റഡ് ആയ പ്രൊഫഷണലായ രണ്ടു പേരാണ് കല്യാണിയും നസ്ലെനും. അവരുടെ രണ്ടു പേരുടെയും ഏറ്റവും ബെസ്റ്റ് തന്നെ അവർ ഈ സിനിമയ്ക്ക് വേണ്ടി നൽകിയിട്ടുണ്ട്.ഡൊമിനിക് അരുൺകോമിക്ക് രീതിയിൽ ആണോ അവതരണം ?ലോകഃയിൽ ഞാൻ സ്വീകരിച്ചിരിക്കുന്ന ട്രീറ്റ്മെന്റിനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ഇപ്പോൾ സാധിക്കില്ല. പക്ഷേ ഒരുപാട് ഴോണറുകളുടെ ബ്ലെൻഡ് ആയിരിക്കും ഈ ചിത്രം.എന്താണ് പ്രതീക്ഷിക്കാൻ സാധിക്കുന്നത്?പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം ഓണം റിലീസ് ആയി തന്നെ തിയറ്ററുകളിലെത്തും