ലോണുകളിലുമുണ്ട് നല്ലതും ചീത്തയും; ശരിയായ ലോണുകൾ കണ്ടെത്താം, മോശം ലോണുകളെ ഒഴിവാക്കാം

Wait 5 sec.

പലരുടെയും സാമ്പത്തിക ജീവിതത്തിൽ സ്വാഭാവികമായ കാര്യമാണ് ലോൺ എടുക്കുക എന്നുള്ളത്. പലരും ലോൺ എടുക്കുന്നത് സാമ്പത്തിക വിനാശത്തിലേക്ക് നയിക്കും എന്ന് വിശ്വസിക്കുന്നവരുമാണ്. എന്നാൽ, ഇതൊന്നും വക വെക്കാതെ ലോണുകൾ എടുക്കുന്നവരുമുണ്ട്. ലോണുകളിലും ഉണ്ട്, ചീത്തയും എന്നാണ് ആദ്യം നാം മനസിലാക്കേണ്ടത്. ചില ലോണുകൾ നമ്മളെ ഭാവിയിൽ സാമ്പത്തിക ഭദ്രതയുള്ളവരാക്കി മാറ്റുമ്പോൾ ചിലത് നമ്മുടെ പണമെല്ലാം ഊറ്റിയെടുക്കുന്നവയാണ്. നല്ലതും മോശവുമായ ലോണുകൾ തമ്മിലുള്ള വ്യത്യാസം നമ്മൾ മനസിലാക്കേണ്ടതുണ്ട്.ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങുന്ന പണത്തെയാണ് ലോണ്‍ എന്ന് പറയാറുള്ളത്. കാർഷികാവശ്യങ്ങൾ മുതൽ വീടിനും കാറിനും വരെ നമ്മൾ ലോണുകൾ എടുക്കാറുണ്ട്. സാധാരണയായി പലിശ സഹിതമാണ് ലോൺ തുക തിരിച്ചടയ്ക്കേണ്ടത്. എടുത്തത്. നല്ല ലോണാണോ മോശം ലോണാണോ എന്നത്, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെയും, അതിനെ ബന്ധിപ്പിച്ചിരിക്കുന്ന നിബന്ധനകളെയും ആശ്രയിച്ചാണിരിക്കുന്നത്.ALSO READ; വായ്പ ആപ്പുകൾ ഉപയോ​ഗിക്കാറുണ്ടോ? പറ്റിക്കപ്പെടാതിരിക്കാൻ ഇതാ നിർദേശങ്ങൾ, ആർ ബി ഐ അം​ഗീകാരമുള്ള 1,600 ആപ്പുകളുടെ ലിസ്റ്റുംനല്ല ലോണുകൾ:വിദ്യാഭ്യാസ ലോണുകൾ: വിദ്യാഭ്യാസത്തിനായി എടുക്കുന്ന ലോണുകൾ. മികച്ച വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് തൊഴിലവസരങ്ങളും നല്ല വരുമാനവും ലഭിക്കുകയാണെങ്കിൽ ഇതൊരു മികച്ച നിക്ഷേപമായി കണക്കാക്കാം.ഭവന വായ്പകൾ: നിക്ഷേപിക്കുന്ന മിക്ക റിയൽ എസ്റ്റേറ്റ് വസ്തുക്കളും കാലക്രമേണ മൂല്യം വർദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ആനുകൂല്യം നൽകുന്നതുമാകും.ബിസിനസ് ലോണുകൾ: മികച്ച ഒരു ബിസിനസ് ആശയം, അത് വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ബിസിനസ് ലോണുകൾ നല്ല ഒരു ഓപ്‌ഷനാണ്. ലാഭം നേടാൻ കഴിയുന്ന ഒരു സംരംഭം ആരംഭിക്കാനോ വികസിപ്പിക്കാനോ ഈ തുക ഉപയോഗിക്കാം. ബിസിനസ് വിജയകരമാക്കിയാൽ, ലോൺ തിരികെ അടക്കുന്നതിനൊപ്പം മികച്ച ലാഭവും സ്വന്തമാക്കാം.എന്തുകൊണ്ടാണ് ഈ ലോണുകളെ നല്ലതായി കണക്കാക്കുന്നത്?മറ്റുരീതികളിൽ കടം വാങ്ങുന്നതിനെ അപേക്ഷിച്ച്, കൂടുതൽ സമ്പത്ത് ഭാവിയിൽ വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള ലോണുകളാണ് ഇവ. ന്യായമായ പലിശ നിരക്കുകൾ ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. ചില സന്ദർഭങ്ങളിൽ പലിശയ്ക്ക് നികുതി ഇളവുകളും ലഭിക്കും. അടവുകൾ കൃത്യമായി തിരിച്ചടച്ചാൽ ക്രെഡിറ്റ് സ്കോറും മെച്ചപ്പെടുത്താം.ലോണെടുത്ത ശേഷം കുറഞ്ഞ കാലയളവിൽ തന്നെ മൂല്യം കുറയുന്നതോ ഭാവിയിൽ പ്രത്യേകിച്ച് നേട്ടങ്ങൾ ഇല്ലാത്തതോ ആയ കാര്യങ്ങള്‍ക്ക് പണം കടം വാങ്ങുന്നതി മോശം ലോണ്‍ എന്നു വിളിക്കാം.ALSO READ; വ്യവസായ കേരളത്തിന് ചരിത്രനേട്ടം; ഹ്യൂണ്ടായിയുമായി ധാരണാപത്രം ഒപ്പുവെച്ച് കൊച്ചിൻ ഷിപ്പ്‌യാർഡ്അനാവശ്യവും ആഡംബരം നിറഞ്ഞതുമായ വസ്തുക്കൾ വാങ്ങാൻ ക്രെഡിറ്റ് കാർഡില്‍ കടം എടുക്കുന്നത് ഒരു മോശം വായ്പാ നയമാണ്. ബജറ്റിന് മുകളിൽ നിൽക്കുന്ന തരത്തിൽ, ലൈഫ്‌സ്റ്റൈൽ മെച്ചപ്പെടുത്തുന്നതിനോ അവധിക്കാലം ചെലവഴിക്കുന്നതിനോ വേണ്ടി വ്യക്തിഗത വായ്പകൾ എടുക്കുന്നതും സാമ്പത്തിക ഭദ്രതയെ ബാധിക്കാം. വായ്പ തിരിച്ചടയ്ക്കുന്നതിന് മുമ്പായി ആസ്തി പൂർണമായും മൂല്യത്തകർച്ചയ്ക്ക് വിധേയമാകുകയാണെങ്കില്‍ വാഹന വായ്പയും മോശം ലോണിന്‍റെ പരിധിയിലേക്ക് വരും. എന്തുകൊണ്ടാണ് ഇവ മോശം ലോണായി കണക്കാക്കുന്നത്?ഉയർന്ന പലിശ ആയിരിക്കും ഇത്തരത്തിലുള്ള ലോണുകൾക്ക് അടക്കേണ്ടി വരുക. എന്നാല്‍ വരുമാനം ഒന്നും ഉണ്ടാവുകയുമില്ല. കൃത്യമായ ശ്രദ്ധ കൊടുത്ത്, തിരിച്ചടവ് നടന്നില്ലെങ്കിൽ കടം വർധിക്കും. ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം ലോണുകളില്‍ പണമൊഴുക്ക് ഉണ്ടായിരിക്കില്ല.ലോണുകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരുപാട് പേരുണ്ടാകും. എന്നാൽ കൃത്യമായ പ്ലാനോട് കൂടി കൈകാര്യം ചെയ്താൽ സാമ്പത്തിക വളർച്ചയുടെ ആക്കം കൂട്ടാനും കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും വായ്പകൾ സഹായിക്കും. നമ്മൾക്ക് താങ്ങാൻ കഴിയുന്ന തുക മാത്രമേ വായ്പ എടുക്കാൻ പാടുള്ളു. അതുപോലെ ആഗ്രഹത്തെക്കാൾ ആവശ്യത്തിന് പ്രാധാന്യം നൽകുക, തിരിച്ചടവ് കൃത്യസമയത്ത് നടത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക സാക്ഷരത ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്.The post ലോണുകളിലുമുണ്ട് നല്ലതും ചീത്തയും; ശരിയായ ലോണുകൾ കണ്ടെത്താം, മോശം ലോണുകളെ ഒഴിവാക്കാം appeared first on Kairali News | Kairali News Live.